കോട്ടയം: എരുമേലി കണമലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്. ജില്ലാകലക്ടർ പികെ ജയശ്രീയാണ് ഉത്തരവിട്ടത്. ജില്ലാ പോലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് തീരുമാനം.
കാട്ടുപോത്ത് ഉൾവനത്തിലേയ്‌ക്ക് പോയില്ലെങ്കിൽ ഇനിയും ആക്രമണത്തിനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് തീരുമാനം. നിലവിൽ പോത്ത് ജനവാസമേഖലയിലാണ് ഉള്ളത്. എന്നാൽ ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.
ജില്ലാ പോലീസ് മേധാവിക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല. സംസ്ഥാനത്ത് ഇന്ന് രണ്ടിടങ്ങളിലാണ് കാട്ടുപോത്തിന്റെ ആക്രമണം നടന്നത്. രണ്ട് ആക്രമണങ്ങളിലുമായി മൂന്ന് പേർ മരണപ്പെട്ടു. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേരുപേരുമാണ് മരിച്ചത്.
Comments