തിരുവനന്തപുരം: വേദവും വേദസംസ്‌കാരവും എല്ലാ ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വേദപഠന ക്ലാസ് ആരംഭിക്കാനൊരുങ്ങി ഗായത്രി ഗുരുകുലം. വേദപഠന ക്ലാസ് നയിക്കുന്നത് ഗായത്രി ഗുരുകുലം സ്ഥാപക ആചാര്യനും, വേദ പണ്ഡിതനും, അഥർവ്വവേദ ആചാര്യനുമായ അരുൺ പ്രഭാകരൻ ആണ്. ഗായത്രീസാധനാ ശിബിരയജ്ഞത്തിന് ശേഷമാണ് വേദപഠന ക്ലാസുമായി ഗായത്രി ഗുരുകുലം രംഗത്തുവന്നിരിക്കുന്നത്.
മെയ് 21-ന് തിരുവനന്തപുരത്ത് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിലുള്ള ശാസ്തമംഗലം ഇടപ്പഴഞ്ഞി ശ്രീ ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ വെച്ചാണ് വേദപഠന ക്ലാസ് ആരംഭിയ്‌ക്കുക. ഞായറാഴ്ച രാവിലെ 9.30-ന് ക്ഷേത്ര തന്ത്രി ശ്രീകണ്‌ഠേശ്വരം അരയാകീഴില്ലം ബ്രഹ്‌മശ്രീ കേശവൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ക്ലാസ്സ് ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് ആചാര്യൻ ശ്രീ അരുൺ പ്രഭാകരൻ സംസാരിയ്‌ക്കുന്നു.
കൃത്യമായ സിലബസ് പ്രകാരമായിരിക്കും ക്ലാസുകൾ നടക്കുന്നത്. മാസത്തിൽ രണ്ട് ക്ലാസുകളായിരിക്കും ഉണ്ടായിരിക്കുന്നത്. ഓഫ് ലൈൻ ക്ലാസിൽ പങ്കെടുക്കുന്നവർക്കായിട്ട് മാസത്തിൽ ഒരിക്കൽ ഒരു ഓൺലൈൻ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.
സനാതന ധർമ്മത്തിന്റെ അടിസ്ഥാന പ്രമാണമെന്നാൽ വേദങ്ങളാണ്. ഈ വേദങ്ങളെ ആചാര്യ മുഖത്ത് നിന്നും പഠിയ്‌ക്കാൻ കഴിയുന്നത് തന്നെ സുകൃതമാണ്. വേദമന്ത്രങ്ങളെ സ്വരിച്ച് ചൊല്ലാനും, മന്ത്രാർത്ഥങ്ങളെ വിശദമായ അർത്ഥവ്യാഖ്യാനത്തോടെ പഠിയ്‌ക്കുവാനും, വൈദികമായ ആചാര അനുഷ്ഠാനങ്ങളെ കൃത്യമായി മനസിലാക്കി പഠിക്കാനും ഈ ക്ലാസിലൂടെ കഴിയുന്നു. ഈ ക്ലാസിൽ ചേരാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സുരേഷ്-91 8921370133
ഗണേഷ്-91 7736601135
സന്തോഷ്-91 9447388175
രാജീവ് കുമാർ-91 9847775476















