സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി 'ബയോഅസ്ട്രോനോടിക്സിൽ', 'പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്'  
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2026, 10:41 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  സ്പെയ്സ് മെഡിസിൻ, ബയോഅസ്ട്രോനോടിക്സ് മേഖലയിൽ ഗവേഷണവും പരിശീലനവും ശക്തിപ്പെടുത്തുന്നതിനായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയും (എസ് സി ടി ഐ എം എസ് ടി) ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന് (ഐഎസ്ആർഒ) കീഴിൽ പ്രവർത്തിക്കുന്ന ‘ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററും (എച്ച്എസ്എഫ് സി)’ കൈകോർക്കുന്നു.

ഗഗന്യാൻ പദ്ധതിയിലൂടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഐഎസ്ആർഒ. മൈക്രോഗ്രാവിറ്റി, കോസ്മിക് റേഡിയേഷൻ, ഐസൊലേഷൻ, മറ്റ് ബഹിരാകാശ ഘടകങ്ങൾ എന്നിവ ബഹിരാകാശ യാത്രികർക്ക്, പ്രത്യേകിച്ച് ഗവേഷണങ്ങളുടെ ഭാഗമായി ദീ‍ർഘകാലം ബഹിരാകാശത്ത് ചെലവഴിക്കേണ്ടിവരുമ്പോൾ വലിയ വെല്ലിവിളികൾ ഉയ‍ർത്താറുണ്ട്.

ഇത്തരം സാഹചര്യങ്ങൾ മനുഷ്യരെ ഏതുവിധത്തിൽ ബാധിക്കുമെന്ന് മനസ്സിലാക്കി അനുയോജ്യമായ ബയോമെഡിക്കൽ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നത് ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണ്.

മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഐഎസ്ആർഒ-യുടെ വിവിധ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് സഹകരിക്കുന്നതിനായി ശ്രീ ചിത്രയും, ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററും 2025 ഏപ്രിൽ 24-ന് ധാരാണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടർന്ന് 2025 നവംബർ 26-ന് ശ്രീ ചിത്രയിൽ വച്ച് ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി. നാരായണൻ “സെൻ്റർ ഫോർ സ്പെയ്സ് മെഡിസിൻ റിസർച്ച്” ഉദ്ഘാടനം ചെയ്തു.

2026 ജൂൺ 25-ന് ബെംഗലൂരൂവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ബയോഅസ്ട്രോനോടിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ് ആരംഭിക്കുന്നതിനായി ശ്രീചിത്രയും ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററും കരാർ ഒപ്പിട്ടു. ഭാരതത്തിൽ ആദ്യമായാണ് ഇത്തരമൊരു ഫെല്ലോഷിപ്പ് ആരംഭിക്കുന്നത്.

ഐ എസ് ആ‍ർ ഒ ചെയർമാൻ ഡോ. വി. നാരായണൻ, ശ്രീ ചിത്ര പ്രസിഡൻ്റ് ഡോ. ക്രിസ് ഗോപാലകൃഷ്ണൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി, എച്ച് എസ് എഫ് സി ഡയറക്ടർ ഡോ. ദിനേശ് കുമാർ സിങ് എന്നിവർ കരാർ ഒപ്പിട്ടു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ എ ഐ ഡിവിഷൻ മേധാവി ശ്രീ. സുനിൽ കുമാർ, തിരുവനന്തപുരം ഐ ഐ എസ് ടി ഡയറക്ടർ ഡോ. ഉഷ ദീക്ഷിത് ഉൾപ്പെടെയുള്ളവർ ഓൺലൈനായി പങ്കെടുത്തു.

സമീപ ഭാവിയിൽ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നത് രാജ്യത്തെ സംബന്ധിച്ച് എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കിയ ഐ എസ് ആർ ഒ ചെയർമാൻ ഡോ വി നാരായണൻ സ്പെയ്സ് മെഡിസിൻ രംഗത്തും അനുബന്ധ മേഖലകളിലും ഗവേഷണം, പരിശീലനം, മാനവവിഭവശേഷി വികസനം എന്ന പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഓർമ്മിപ്പിച്ചു.

ബയോമെഡിക്കൽ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിൽ ശ്രീചിത്ര നൽകിയ സംഭാവനകൾ എടുത്തുപറഞ്ഞ ശ്രീ ചിത്ര പ്രസിഡൻ്റ് ഡോ. ക്രിസ് ഗോപാലകൃഷ്ണൻ ഐ എസ് ആർ ഒ-യുമായുള്ള സഹകരണം സ്പെയ്സ് മെഡിസിൻ രംഗത്തെ ഗവേഷണങ്ങളിലൂടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ദൗത്യങ്ങൾക്കാവശ്യമായ പുത്തൻ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും വികസിപ്പിക്കാനുള്ള അവസരം ശ്രീചിത്രയ്‌ക്ക് ലഭ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബയോഅസ്ട്രോനോടിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാം

ശ്രീ ചിത്രയും, ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററും സംയുക്തമായി നടത്തുന്ന രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്സാണ് ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാം ഇൻ ബയോഅസ്ട്രോനോടിക്സ്’. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കും. മാത്രമല്ല രണ്ട് സ്ഥാപനങ്ങളിലും ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ, ഫെൽലോഷിപ്പിനു ചേരുന്നവർക്കു അവസരവുമുണ്ടാകും.

ബഹിരാകാശ യാത്രയ്‌ക്കിടെ മനുഷ്യരുടെ അവയവങ്ങളുടെയും കോശങ്ങളുടെയും പ്രവ‍ർത്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ സമഗ്രമായി മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് ഫെല്ലോഷിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട നിർണ്ണായകമായ ശാസ്ത്രീയ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ഗവേഷണങ്ങൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതും കോഴ്സിന്റെ ലക്ഷ്യമാണ്.

പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ബിരുദം, സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ യോഗ്യതകൾ, പിഎച്ച്ഡി ബിരുദം എന്നിവയുള്ളവർക്ക് പ്രോഗ്രാമിന് അപേക്ഷിക്കാം. 2026 ജൂലൈ അക്കാഡമിക് സെഷനിൽ ആരംഭിക്കുന്ന പ്രോഗ്രാമിലേക്ക്, എല്ലാവർഷവും പ്രവേശനം ഉണ്ടാകും. ഫെലോഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശ്രീ ചിത്ര വെബ്‌സൈറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . {www.sctimst.ac.in}

സ്പെയ്സ് മെഡിസിനിലും ബയോഅസ്ട്രോനോടിക്സിലും രാജ്യത്തിന്റെ വൈദഗ്‌ദ്ധ്യം വർദ്ധിപ്പിക്കുന്നതിനുള്ള നിർണ്ണായക ചുവടുവയ്പ്പാണിത്. സമീപ ഭാവിയിൽ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഭാരതത്തിന്റെ ഉദ്യമങ്ങൾക്ക് ഇത് കൂടുതൽ ശക്തിപകരും.

Tags: isroSree chithira thirunnal institute
Share
Tweet
SendShare

More News from this section

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies