എറണാകുളം: ഫോർട്ട് കൊച്ചിയിലെ സൗദി കടൽ തീരത്ത് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടി തിരയിൽപ്പെടുകയായിരുന്നു. കൊച്ചി പള്ളുരുത്തി കല്ലുചിറ സ്വദേശി മുഹമ്മദ് നായിഫ് (18)നെയാണ് കാണാതായത്.
മത്സ്യത്തൊഴിലാളികളും ഫയർ ഫോഴ്സും തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു നായിഫിനെ കടലിൽ കാണാതായത്.
Comments