കോട്ടയം: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് വീണ്ടും മരണം. മഴ പെയ്യുന്നതിനിടെ വീടിന്റെ മുൻഭാഗത്ത് ഇരിക്കുകയായിരുന്ന 65-കാരനാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം. തമ്പലാക്കാട്ട് പള്ളിപ്പടിയിൽ മറ്റത്തിൽ വീട്ടിൽ പീതാംബരനാണ് അപകടത്തിൽപ്പെട്ടത്. മിന്നലിന്റെ ആഘാതത്തിൽ ശരീരം പൂർണമായും കത്തിയെരിഞ്ഞു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. കോട്ടയത്തെ പൊൻകുന്നം – കാഞ്ഞിരപ്പള്ളി മേഖലകളിൽ ഞായറാഴ്ച വൈകിട്ട് ശക്തമായ ഇടിയും മഴയുമുണ്ടായിരുന്നു.
Comments