മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് ബാല. തമിഴ് നാട്ടുകാരനാണെങ്കിലും മലയാളികൾക്ക് എന്നും ബാലയോടൊരു പ്രത്യേക മമതയാണ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിൽ ബാല സുഖംപ്രാപിച്ചു കഴിഞ്ഞു. ഒന്നര മാസമാകുമ്പോഴേക്കും ജിമ്മിൽ പോയി വെയ്റ്റ് ട്രെയിനിങ് ഒക്കെ ചെയ്യാൻ പ്രാപ്തനായി എത്തിയിരിക്കുകയാണ് താരം.
രോഗം ബാധിച്ചത് കരളിൽ ആയതുകൊണ്ട് തന്നെ ബാല മദ്യപിച്ചാണ് അങ്ങനെയുണ്ടായത് എന്ന് ചിലരെങ്കിലും ആക്ഷേപിക്കാതിരുന്നില്ല. എന്നാൽ തന്റെ ഈ അവസ്ഥ കുടിച്ചു കരൾ നഷ്ടപ്പെട്ടതല്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്റെ അവസ്ഥയുടെ യഥാർത്ഥ കാരണവും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ബാല.
താൻ മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നൊന്നും പറയില്ല. പക്ഷേ കരൾരോഗത്തിൽ അവസാനിച്ചത് അതൊന്നുമല്ല. ‘ഞാൻ രണ്ടു വ്യക്തികളുടെ പേര് പറയട്ടേ. പറഞ്ഞാൽ അവർ ജയിലിലാവും’ എന്നായിരുന്നു ബാല അഭിമുഖത്തിൽ വ്യക്തമാക്കിയത്. എന്നാൽ അതിന്റെ പിറകേ പോയാൽ വീണ്ടും ടെൻഷൻ, കേസ് തുടങ്ങിയവയൊക്കെയായി ഭാവി ജീവിതം താറുമാറാകുമെന്നും, അക്കാരണത്താൽ താൽപ്പര്യമില്ലെന്നും നടൻ പറഞ്ഞു.
താൻ ആശുപത്രിയിൽ ആയിരുന്ന വേളയിൽ നടൻ ഉണ്ണി മുകുന്ദൻ വന്നിരുന്നെന്നും. മോഹൻലാലും ടൊവിനോ തോമസും വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ശസ്ത്രക്രിയക്കായി കാത്തുനിന്ന വേളയിൽ നടന്മാരായ സുരേഷ് കൃഷ്ണയും ബാബുരാജും എത്തിയിരുന്നെന്നും നടൻ വ്യക്തമാക്കി. വലിയ തുക ചെലവഴിക്കേണ്ട സാഹചര്യത്തിൽ സഹായം വേണോ എന്ന് അവർ അന്വേഷിച്ചു എന്നും ബാല. അത് വേണ്ടിവന്നില്ല. പക്ഷേ അങ്ങനെ ചോദിക്കാനുള്ള മനസിനെ ബാല അഭിനന്ദിച്ചു. അടുത്ത മാസം സിനിമയുടെ ഷൂട്ടിങ്ങിന് പോകാനുള്ള തയാറെടുപ്പിലാണ് ബാല ഇപ്പോൾ.
Comments