ബെംഗളൂരു: വിദ്യാർത്ഥികളോട് കേരള സ്റ്റോറി കാണാൻ നിർദ്ദേശിച്ച് മെഡിക്കൽ കോളേജ് അധികൃതർ. പെൺകുട്ടികളെല്ലാവരും നിർബന്ധമായും ചിത്രം കാണണമെന്ന് ശ്രീ വിജയ് മഹന്തേഷ് ആയുർവേദിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. സിനിമ സൗജന്യമായി കാണാനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കോളേജ് അധികൃതർ.
ബുധനാഴ്ച രണ്ട് മണി മുതൽ മൂന്ന് മണി വരെ ശ്രീനിവാസ് ടാക്കീസിലാണ് കേരള സ്റ്റോറി കാണാനുള്ള അവസരമുള്ളത്. ബിരുദ, ബിരുദാന്തര ബിരുദ വിദ്യാർത്ഥികളോടാണ് ചിത്രം കാണണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.
പെൺകുട്ടികൾ അകപ്പെടാൻ സാദ്ധ്യതയുള്ള ചതിക്കുഴികളെ കുറിച്ച് ബോധവാൻമാരായിരിക്കണം. ഭീകരവാദ സംഘടനകളുടെ കെണിയിൽ അകപ്പെട്ടുപോയ നാട്ടിൻപ്പുറത്തെ പെൺകുട്ടികളുടെ കഥയാണ് സിനിമ സംസാരിക്കുന്നത്.- പ്രിൻസിപ്പൽ കെസി ദാസ് പറഞ്ഞു.
Comments