തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 78-ാം പിറന്നാളാണ് ഇന്ന്. മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 7 വർഷം പൂർത്തിയാക്കാൻ ഇരിക്കെയാണ് മുഖ്യമന്ത്രി പിറന്നാൾ ആഘോഷിക്കുന്നത്. മന്ത്രിമാരും സിപിഎം നേതാക്കളും മുഖ്യമന്ത്രിക്ക് ആശംസകളുമായി രംഗത്തു വന്നു. പ്രതിസന്ധികളിൽ കുലുങ്ങാത്ത നേതാവ് എന്നാണ് ജന്മദിനത്തിൽ മുഖ്യമന്ത്രിയെ വീണാ ജോർജ്ജ് പുകഴ്‌ത്തിയിരിക്കുന്നത്.
കൃത്യമായ തീരുമാനങ്ങളിലൂടെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും എന്നും വിസ്മയിപ്പിക്കുന്ന നേതാവ്. എതിരാളികളുടെ ആക്രമണങ്ങളെ അചഞ്ചലം നേരിട്ട നേതാവ്. പ്രളയവും കൊറോണയും മാത്രമല്ല, ഒരു പ്രതിസന്ധിയിലും കുലുങ്ങാത്ത നേതാവ്. കേരളത്തിന്റെ ക്യാപ്റ്റന് ജന്മദിനാശംസകൾ- എന്നാണ് വീണാ ജോർജ്ജ് ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Comments