മലപ്പുറം: ട്രക്കിംഗിനിടെ മലപ്പുറത്ത് കരുവാരക്കുണ്ട് മലയിൽ കുടുങ്ങിയവരെ കണ്ടെത്തി. കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിക്കൽ സ്വദേശികളായ മൂന്നുപേർ കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു മലയിലേയ്ക്ക് പോയത്. ശക്തമായി മഴ പെയ്തതോടെ രണ്ടുപേർ കാലുവഴുതി പാറക്കെട്ടിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് മൂന്നാമൻ രാത്രിയോടെ താഴെയെത്തി പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. എന്നാൽ ഇവർ എവിടെയാണ് കുടുങ്ങിയത് എന്നതിൽ ഇയാൾക്ക് വ്യക്തതയില്ലായിരുന്നു.
നിലവിൽ കേരളാക്കുണ്ട് വെള്ളച്ചാട്ടത്തിന് മുകളിലായി പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലയിലാണ് ഇരുവരും കുടുങ്ങിയിരിക്കുന്നത്. പ്രാദേശിക സന്നദ്ധപ്രവർത്തകരുടേയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഇവർ മലയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടുത്തെത്തിയതായാണ് റിപ്പോർട്ടുകൾ.
Comments