ശാസ്ത്ര തത്വങ്ങൾ ഉത്ഭവിച്ചത് വേദങ്ങളിൽ നിന്ന്; പല കണ്ടെത്തലുകളും സംസ്‌കൃതത്തിൽ എഴുതിവെച്ചിട്ടുണ്ട്; സംസ്‌കൃത കൃതികൾ എന്നെ വളരെയധികം ആകർഷിച്ചു: ഐ.എസ്.ആർ.ഒ ചെയർമാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ശാസ്ത്ര തത്വങ്ങൾ ഉത്ഭവിച്ചത് വേദങ്ങളിൽ നിന്ന്; പല കണ്ടെത്തലുകളും സംസ്‌കൃതത്തിൽ എഴുതിവെച്ചിട്ടുണ്ട്; സംസ്‌കൃത കൃതികൾ എന്നെ വളരെയധികം ആകർഷിച്ചു: ഐ.എസ്.ആർ.ഒ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 01:31 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ശാസ്ത്രതത്വങ്ങൾ ഉത്ഭവിച്ചത് വേദങ്ങളിൽ നിന്നാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ബീജഗണിതം, വർഗമൂലങ്ങൾ, സമയത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ, വാസ്തുവിദ്യ, പ്രപഞ്ചഘടന, ലോഹശാസ്ത്രം, വ്യോമയാനം അങ്ങനെയെല്ലാം ആദ്യം അവതരിപ്പിക്കപ്പെട്ടത് വേദങ്ങളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതത്തിന്റെ കണ്ടെത്തലുകളെല്ലാം അറബ് രാജ്യങ്ങൾ വഴി യൂറോപ്പിലെത്തി. പിന്നീടവ പാശ്ചാത്യലോകത്തിന്റെ കണ്ടുപിടിത്തങ്ങളായി സ്ഥാപിക്കപ്പെടുകയായിരുന്നുവെന്ന് ഉജ്ജയിനിയിലെ മഹർഷി പാണിനി സാൻസ്‌ക്രിറ്റ് ആന്റ് വേദിക് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെ എസ്.സോമനാഥ് വ്യക്തമാക്കി.

അക്കാലങ്ങളിൽ സംസ്‌കൃത ഭാഷയായിരുന്നു ഭാരതത്തിലെ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്നത്. സംസ്‌കൃതത്തിന് അന്ന് ലിഖിത ലിപി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഇതൊന്നും ഭാരതത്തിന്റെ കണ്ടുപിടിത്തങ്ങളാണെന്ന് സ്ഥാപിക്കാൻ കഴിഞ്ഞില്ല. കേൾക്കുകയും ഹൃദയംകൊണ്ട് പഠിക്കുകയും ചെയ്താണ് സംസ്‌കൃതം നിലനിന്നത്. പിന്നീടാണ് സംസ്‌കൃതത്തിന് ദേവനാഗരി ലിപി ഉപയോഗിക്കാൻ തുടങ്ങിയത്. ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, വ്യോമയാനശാസ്ത്രം എന്നിവയിൽ പല കണ്ടെത്തലുകളും സംസ്‌കൃതത്തിൽ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, അവ പൂർണമായി പഠിക്കാനോ ഉപയോഗിക്കാനോ ഇതുവരെ ശ്രമം ഉണ്ടായിട്ടില്ല.

എഞ്ചിനീയർമാരും ശാസ്ത്രജ്ഞന്മാരും സംസ്‌കൃതത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. കമ്പ്യൂട്ടർ ഭാഷയ്‌ക്കും സംസ്കൃതം അനുയോജ്യമാണ്. സാങ്കേതിക മേഖലയിൽ സംസ്കൃത ഭാഷയെ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ ചൂണ്ടിക്കാണിച്ചു. സംസ്‌കൃതത്തിന് മറ്റ് നേട്ടങ്ങളുമുണ്ട്. അവ ശാസ്ത്രത്തിനപ്പുറം വ്യാപിച്ചു കിടക്കുന്നു. സംസ്കൃതത്തിൽ എഴുതപ്പെട്ട ഇന്ത്യൻ സാഹിത്യം അതിന്റെ യഥാർത്ഥവും ദാർശനികവുമായ രൂപത്തിൽ വളരെയധികം സമ്പന്നമാണ്. ശാസ്ത്രീയ രൂപത്തിലും ഇത് പ്രധാനപ്പെട്ടതാണ്. സംസ്‌കൃതത്തിൽ സാംസ്‌കാരികവും ആത്മീയവും ശാസ്ത്രീയവുമായ പഠനങ്ങളുടെ വേർതിരിവില്ല.

ആയിരക്കണക്കിന് വർഷത്തെ ഭാരതീയ സംസ്‌കാരത്തിന്റെ പ്രയാണത്തിൽ ശാസ്ത്രജ്ഞരുടെ സംഭാവനകളുടെ മുദ്രകൾ സംസ്‌കൃതത്തിൽ കാണാൻ കഴിയും. ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രാസ ശാസ്ത്രം, വ്യോമയാന ശാസ്ത്രം എന്നിവയിലെ കണ്ടെത്തലുകൾ സംസ്കൃതത്തിലാണ് എഴുതിയത്. എട്ടാം നൂറ്റാണ്ടിലെ ഡാറ്റയാണെന്ന് വിശ്വസിക്കപ്പെടുന്ന ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകമായ സൂര്യ സിദ്ധാന്തം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. സൗരയൂഥത്തെക്കുറിച്ചും സമയപരിധിയെക്കുറിച്ചും ഭൂമിയുടെ വലിപ്പത്തെക്കുറിച്ചും ചുറ്റളവുകളെക്കുറിച്ചും സംസാരിക്കുന്ന സംസ്‌കൃതത്തിലുള്ള ഈ പുസ്തകം ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ തന്നെ ആകർഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Vedas
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies