തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷ നൽകാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ട്രയൽ അലോട്ട്മെൻ്റ് ജൂൺ 13നാണ് നടക്കുന്നത്. ജൂൺ 19ന് ആദ്യ അലോട്ട്മെന്റും ജൂലൈ അഞ്ചിന് ക്ലാസും തുടങ്ങും. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. പ്രവേശന നടപടി ഓഗസ്റ്റ് നാലോടെ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പ്ലസ് ടു പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നൽകും. വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ആശങ്ക വേണ്ടെന്നും എല്ലാവർക്കും പഠനം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം. വിജയശതമാനത്തിലെ അന്തരത്തിൽ യാതൊരു വിധ മാറ്റവും ഉണ്ടായിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഈ വർഷത്തെ ഹയർ സെക്കൻ്ററി പരീക്ഷയിൽ 82.95 % മാണ് വിജയം.77 സ്കൂളുകൾ 100 ശതമാനം വിജയം നേടി. പ്ലസ് ടു പരീക്ഷയിൽ വിജയശതമാനം കുറഞ്ഞപ്പോൾ വിഎച്ച്എസ്ഇയിൽ 78.39 ശതമാനമായി വിജയശതമാനം ഉയർന്നു. റെഗുലർ വിഭാഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.78.39 ശതമാനമാണ് വിഎച്ച്എസ്ഇ പരീക്ഷാ വിജയം. 78.26 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. ഇത്തവണ 0.13 % വർദ്ധനവാണ് വിജയത്തിലുണ്ടായത്.
Comments