മലയാള സിനിമയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്നുള്ള ചർച്ചകൾ സജീവമാണ്. യുവതാരങ്ങളിൽ പലരും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് നിർമ്മാതാക്കളും വെളിപ്പെടുത്തിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ, മലയാള സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് വളരെ രൂക്ഷമായ ഭാഷയൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ചോദ്യം ചോദിച്ച ഓൺലൈൻ മാദ്ധ്യമ പ്രവർത്തകന് നേരെ താരം ചൂടായി.
‘സിനിമയിൽ മാത്രമാണോ ഡ്രഗ്സ് ഉള്ളത്. നീയെന്താ പൊട്ടൻ കളിക്കുവാണോ? ഞാൻ ചോദിക്കുന്നതിന് ഉത്തരം പറയൂ.., സിനിമയിൽ മാത്രമാണോ ഡ്രഗ്സ് ഉള്ളത്? അല്ല എന്നറിയാം. പിന്നെ എന്തിനാണ് വീണ്ടും വീണ്ടും അതിനെപ്പറ്റി ചോദിക്കുന്നത്. സ്ത്രീകളോട് തന്നെ ബഹുമാനത്തോടെ പെരുമാറുന്നവരും അല്ലാതെ പെരുമാറുന്നവരും സിനിമയിലുണ്ട്. അങ്ങനെയുള്ളവർ സിനിമയിൽ മാത്രമാണോ? മാദ്ധ്യമ രംഗത്തും ഇല്ലേ?’
‘ഈ ഡ്രഡ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ. ആണോ? ആണോടാ..സിനിമാക്കാർ ആണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം’ എന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു.
Comments