അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി അഫ്ഗാൻ വിദ്യാർത്ഥിനി. ഇരുപത്തിയാറുകാരിയായ ബെഹിഷ്ത ഖൈറുദ്ദീനാണ് ഐഐടി മദ്രാസിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. 2021-ലെ താലിബാൻ അധിനിവേശ സമയത്താണ് കെമിക്കൽ എഞ്ചിനീയറിംഗ് പഠിക്കാനായി ഐഐടി മദ്രാസിൽ ചേരുന്നത്.
രണ്ട് വർഷത്തോളം സ്ഥിരതയില്ലാത്ത വൈ ഫൈ കണക്ഷനുള്ള കമ്പ്യൂട്ടറും ഉപയോഗിച്ച് കെമിക്കൽ എഞ്ചീനിയറിംഗ് പഠിച്ചാണ് വിദ്യാർത്ഥിനി ഐഐടി മദ്രാസിൽ നിന്നുള്ള നേട്ടം സ്വന്തമാക്കിയത്. കടം വാങ്ങിയ ബീക്കറുകളും സഹോദരിയുടെ മൈക്രോവേവ് ഓവനിലും ലാബ് പരീക്ഷണങ്ങൾ നടത്തിയത്. ഒറ്റപ്പെട്ട വീട്ടിൽ ഒതുങ്ങിയെങ്കിലും വിദൂര വിദ്യാഭ്യാസത്തിൂടെ എല്ലാ സെമസ്റ്ററുകളും വിദ്യാർത്ഥി പൂർത്തിയാക്കിയത്. ഇതിനായുള്ള എല്ലാ സഹായങ്ങളും ഐഐടി മദ്രസ് നൽകിയിരുന്നു.
ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് ഐഐടി മദ്രാസ്. ഇവിടെ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് ബിരുദാനന്തര ബിരുദം നേടിയത്. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ നയതന്ത്രപരമായ പ്രശ്നങ്ങൾ കാരണം ഇന്റർവ്യൂ പാസായിട്ടും ബെഹിഷ്തയ്ക്ക് ഐഐടിയിൽ പ്രവേശനം നഷ്ടമായിരുന്നു. തുടർന്ന് പോർട്ടലിലെ തന്റെ അക്കൗണ്ട് നിർജ്ജീവമാവുകയും ചെയ്തു. ഇതേ തുടർന്ന് ഐഐടി മദ്രാസിലെ പ്രൊഫസർ രഘുനാഥൻ രംഗസാമി സഹായങ്ങൾ നൽകി. അഭിമുഖം ക്ലിയർ ചെയ്തുവെന്നും ഈ പ്രശ്നങ്ങൾ ഉണ്ടെന്നും ഇ മെയിൽ ചെയ്തതോടെ ഐഐടി സ്കോളർഷിപ്പ് ലഭിച്ചു.
Comments