അടുത്ത 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങളെ കാണാൻ സാധിക്കാതെ വരുമെന്ന് ശാസ്ത്രജ്ഞർ. പ്രകാശ മലിനീകരണം മൂലം ആകാശത്തെ നക്ഷത്രങ്ങളെ നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കാതെ വരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
കടലാമകളെയും ദേശാടനപക്ഷികളെയും ഉൾപ്പെടെ പ്രകാശ മലിനീകരണം ബാധിക്കുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ചന്ദ്ര വെളിച്ചത്തെ അനുഗമിച്ച് പോകുന്ന ഇത്തരം ജീവി വർഗങ്ങൾക്ക് പ്രകാശ മലിനീകരണം വെല്ലുവിളിയാകുമെന്നാണ് ഗവേഷകരുടെ നിരീക്ഷണം.
ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ റോയൽ മാർട്ടിൻ റീസ് എന്നയാൾ ദി ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ലോകത്ത് പ്രകാശ മലിനീകരണം വർധിച്ച് വരികയാണ്. നിലവിൽ ആകാശത്ത് 250 നക്ഷത്രങ്ങൾ ദൃശ്യമാകുമെന്നാണ് കണക്ക് എങ്കിൽ അടുത്ത 18 വർഷം കഴിഞ്ഞാൽ 100 നക്ഷത്രങ്ങൾ മാത്രമേ ദൃശ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.
2016 മുതൽ മനുഷ്യരാശിയുടെ മൂന്നിലൊന്ന് ആളുകൾക്ക് ആകാശഗംഗ ദൃശ്യമല്ലാതെയാകാൻ തുടങ്ങി. എൽഇഡികളുടെയും മറ്റ് തരത്തിലുള്ള ലൈറ്റിംഗുകളുടെയും വർധിച്ചുവരുന്ന ഉപയോഗമാണ് ആകാശത്തെ നക്ഷത്രങ്ങളെ മറയ്‌ക്കുന്നതെന്നും വരും തലമുറയ്‌ക്ക് നക്ഷത്രങ്ങളുടെ ഭംഗി അറിയാൻ കഴിയാതെ വരുമെന്നും ഗവേഷകർ പറയുന്നു.
Comments