ന്യൂഡൽഹി : പൂജയ്ക്കും ചടങ്ങുകൾക്കും ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു. പാർലമെന്റിൽ, ഓരോ ഭാരതീയനും അഭിമാനമായി രാജ്യത്തിന്റെ വിവിധ സാംസ്കാരിക അവലോകനങ്ങളും പൈതൃക ചിഹ്നങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ അഖണ്ഡ ഭാരതത്തിന്റെ ചിത്രം മുതൽ ചാണക്യന്റെ ചിത്രങ്ങൾ വരെ പ്രദർശിപ്പിച്ചിട്ടുണ്ട് . പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടൊപ്പം ചരിത്രപാരമ്പര്യവും പ്രധാനമന്ത്രി പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. പാർലമെന്റിന്റെ നിർമ്മാണം മാത്രമല്ല ചിത്രങ്ങൾ പോലും പ്രധാനമന്ത്രിയാണ് നിർദേശിച്ചതെന്നും അദ്ദേഹത്തിന്റെ വിഭാവനയ്ക്കനുസരിച്ചാണ് ഇവ സ്ഥാപിച്ചതെന്നും പാർലമെന്റിലെ കാഴ്ച്ചകൾ ഒരുക്കിയ പ്രശസ്ത ശിൽപി നരേഷ് കുമാവത്ത് പറഞ്ഞു .
സർദാർ വല്ലഭായ് പട്ടേലിന്റെയും ബാബാസാഹെബ് ഡോ. ഭീംറാവു അംബേദ്കറുടെയും പ്രതിമകളും പുതിയ പാർലമെന്റ് ഹൗസിൽ ഒരുമിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്.
Comments