തലച്ചോറിലെ ചിപ്പ്, മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി; വാർത്ത പങ്കുവെച്ച് ഇലോൺ മസ്‌ക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Science

തലച്ചോറിലെ ചിപ്പ്, മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി; വാർത്ത പങ്കുവെച്ച് ഇലോൺ മസ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 10:20 pm IST
FacebookTwitterWhatsAppTelegram

മനുഷ്യ മസ്തിഷ്‌കത്തിൽ ചിപ്പു ഘടിപ്പിക്കാൻ ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് സ്ഥാപനത്തിന് മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് പരീക്ഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. കംപ്യൂട്ടറിനെ ചിപ്പ് വഴി മനുഷ്യന്റെ തലച്ചോറുമായി ബന്ധിപ്പിച്ച് ശരീരം തളർന്നവർക്കും കാഴ്ച നഷ്ടമായവർക്കുമെല്ലാം പരിമിതികളെ മറികടക്കാൻ സാധിക്കുമെന്നാണ് ന്യൂറലിങ്കിന്റെ വാഗ്ദാനം. അനുമതി ലഭിച്ചെങ്കിലും മനുഷ്യരിലെ പരീക്ഷണം ഉടനെ ആരംഭിക്കില്ലെന്നാണ് ബിബിസി റിപ്പോർട്ട്.

കംപ്യൂട്ടറിന്റെ സഹായത്തോടെ ശരീരം തളർന്നവരേയും കാഴ്ച നഷ്ടമായവരേയും സഹായിക്കാൻ സാധിക്കുമെന്നാണ് ന്യൂറലിങ്ക് ചിപ്പുകളുടെ അവകാശവാദം. മസ്തിഷ്‌കത്തിൽ ഘടിപ്പിച്ച ചിപ്പുകളിലേക്ക് കംപ്യൂട്ടറിൽ നിന്നും ബ്ലൂടൂത്ത് വഴി വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിൽ കുരങ്ങുകളിൽ നടത്തിയ പരീക്ഷണം മുമ്പ് വിജയിച്ചിരുന്നു.

ആദ്യം ഈ പരീക്ഷണത്തിന് അനുമതി നിഷേദിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ കാണിച്ച് ചിപ്പ് പരീക്ഷണത്തിന് എഫ്ഡിഎ അനുമതി നിഷേധിച്ചുവെന്നായിരുന്നു മാർച്ചിൽ വന്ന റിപ്പോർട്ട്. പരീക്ഷണം കുരങ്ങുകളിൽ വിജയിച്ചെങ്കിലും മനുഷ്യരിലേക്ക് വ്യാപിപ്പിക്കുന്നതിന് സാങ്കേതികമായി നിരവധി വെല്ലുവിളികളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അനുമതി ലഭിച്ചെന്ന വാർത്ത സമൂഹമാദ്ധ്യമത്തിലൂടെ ഇലോൺ മസ്‌ക്ക് പങ്കുവെക്കുകയായിരുന്നു.

സാങ്കേതികവിദ്യയിലൂടെ മനുഷ്യരെ സഹായിക്കുകയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ന്യൂറലിങ്കിന് മനുഷ്യരിൽ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ച വിവരം പങ്കുവെച്ചുള്ള ട്വീറ്റിൽ ഇലോൺ മസ്‌ക് പറഞ്ഞു. മനുഷ്യരിലെ പരീക്ഷണം സംബന്ധിച്ച ഭാവി പരിപാടികൾ വൈകാതെ അറിയിക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.

Tags: brainChip
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies