കർണാടക: മൈസുരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 10 മരണം. കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സും ടൊയോട്ട എസ്യുവി കാറുമാ ണ് കൂട്ടിയിടിച്ചത്. മരിച്ചവർ ആരാണെന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.
ടൊയോട്ട ഇന്നോവയിലുണ്ടായിരുന്നത് 13 പേരാണ്. മൈസുരുവിൽ വിനോദയാത്രയ്ക്കെത്തിയതാണ് ഇവർ. ഇതിൽ പത്ത് പേരും മരിച്ചു, മൂന്ന് പേർ ആശുപത്രിയിലാണ്. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെയാണ് അപകടമുണ്ടായത്.
എസ്യുവി കാർ അപകടത്തിൽ പൂർണമായും തകർന്നു. ഏറെ ബുദ്ധിമുട്ടിയാണ് നാട്ടുകാരും പോലീസും ഇതിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുത്തത്. മരിച്ചവരിൽ നാല് പുരുഷൻമാർ, മൂന്ന് സ്ത്രീകൾ, മൂന്ന് കുട്ടികൾ എന്നിവർ ഉൾപ്പെടുന്നു. കുട്ടികളിൽ ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമുണ്ട്.
Comments