കോട്ടയം: കോട്ടയം വൈക്കത്തെ ക്ഷേത്ര കലാപീഠത്തിലേക്കുള്ള 2023-26 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പഞ്ചവാദ്യം- 40 സീറ്റ്, നാദസ്വരം- 15 സീറ്റ്, തകിൽ- 15 സീറ്റ് എന്നിങ്ങനെയാണ് സീറ്റ് ഒഴിവുകൾ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 17 ആണ്. അപേക്ഷകരുടെ പ്രായം 15-20 വയസ്സിനിടയിലായിരിക്കണം. ഹിന്ദു സമുദായത്തിൽപ്പെട്ട ആൺകുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. എസ്എസ്എൽസി. പ്ലസ്ടു(അഭികാമ്യം) ആണ് അപേക്ഷകർക്ക് വേണ്ട യോഗ്യത. അപേക്ഷ ഫീസ് 100 ആണ്.
‘മാനേജർ/പ്രിൻസിപ്പാൾ, ക്ഷേത്രകലാപീഠം, വൈക്കം’ എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്കായി 9526356889, 8921854907 എന്നീ നമ്പ രുകളിൽ ബന്ധപ്പെടുകയോ www.travancore devaswom board.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
ക്ഷേത്രകലകളുടെ പഠനത്തിനായി 1982-ലാണ് വൈക്കത്ത് സൗജന്യ ഭക്ഷണവും താമസ സൗകര്യങ്ങളുമായി കലാപീഠം തുടങ്ങിയത്. വൈക്കത്ത് തകിൽ, നാദസ്വരം, പഞ്ചവാദ്യം തുടങ്ങിയ ക്ഷേത്രകലകൾക്ക് പുറമെ സോപാന സംഗീതം, അഷ്ടപദി, കളം എഴുത്ത് എന്നിവയും പൊതു വിജ്ഞാനവും പഠിപ്പിക്കുന്നുണ്ട്.















