പാലക്കാട്: പ്ലസ്ടു ഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് അലനല്ലൂർ സ്വദേശിനി അമൃതയാണ് മരിച്ചത്. പ്ലസ് ടൂ ഫലത്തിൽ തൃപ്തയായിരുന്നില്ല അമൃത. പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്ത മനോവിഷമത്തിലാണ് അമൃത ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
പരീക്ഷയിൽ വിദ്യാർത്ഥിനി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അമൃത ഇതിൽ കൂടുതൽ മാർക്ക് പ്രതീക്ഷിച്ചിരുന്നതായി കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments