ചെന്നൈ: അഹമ്മദാബാദിലെ ഐതിഹാസിക വിജയത്തിന് ശേഷം ഐപിഎൽ ട്രോഫിയുമായി ചെന്നൈ സൂപ്പർ കിംഗ്‌സ് ആദ്യം പോയത് ക്ഷേത്രത്തിലേയ്‌ക്ക്; ത്യാഗരായ നഗറിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ശ്രീ വെങ്കിടേശ്വര സ്വാമിയുടെ പാദങ്ങളിൽ ട്രോഫി സമർപ്പിച്ച് ടീം മാനേജ്‌മെന്റ്. ഒപ്പം പ്രത്യേക പൂജകളും പ്രർത്ഥനയും നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയാണ്.
ചെന്നൈ സൂപ്പർ കിംഗ്സ് ടീം മാനേജ്‌മെന്റ് 2023-ലെ ഐപിഎൽ ട്രോഫി ചെന്നൈ വിമാനത്താവളത്തിൽ നിന്നും നേരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതും ക്ഷേത്രത്തിലെത്തിച്ച് ദേവന്റെ മുന്നിൽ സമർപ്പിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ കൂടി പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുന്ന ടീം മാനേജ്‌മെന്റിനെയും വീഡിയോ ദ്യശ്യങ്ങളിൽ കാണാം.
ഇത് ഇത്തവണ മാത്രമല്ല ടീം മാനേജ്‌മെന്റ് ഇത്തരത്തിൽ ട്രോഫി ക്ഷേത്രത്തിലേയ്‌ക്ക് കൊണ്ടുവരുന്നത്. ഇതിന് മുൻപ് 2021-ലും ടീം മാനേജ്‌മെന്റ് ട്രോഫി ക്ഷേത്രത്തിലേയ്‌ക്ക് കൊണ്ടുവരുകയും പ്രർത്ഥനകശളും പ്രത്യേക പൂജകളും നടത്തിയിട്ടുണ്ട്.
Comments