മലപ്പുറം: കണ്ണൂരിലെ ട്രെയിൻ തീവെപ്പിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിവാദ പരാമർശവുമായി കെ.ടി.ജലീൽ എം.എൽ.എ. ഹിന്ദു-മുസ്ലിം അകൽച്ചയുണ്ടാക്കാൻ സംഘപരിവാർ നടത്തുന്നതാണ് ട്രെയിൻ തീവെയ്പ്പ് എന്ന ആരോപണമാണ് കെ.ടി ജലീലിന്റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടാകുന്നത്. എലത്തൂർ തീ വെയ്പ്പ് സംഭവത്തിലും സമാനമായ വാദവുമായി എം.എൽ.എ രംഗത്തു വന്നിരുന്നു. ഇത് കെ.ടി ജലീൽ നടത്തുന്ന ഒരു ‘കവർ ഫയർ’ ആണോ എന്ന സംശയവും സമൂഹമാദ്ധ്യമങ്ങളിൽ ശക്തമാണ്. തീവെയ്പ്പിൽ സംഘപരിവാറിനെ പ്രതിസ്ഥാനത്ത് നിർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, ഈ അവസരങ്ങളെ മുതലെടുത്തുകൊണ്ട് കേരളത്തിൽ തീവ്രവാദികൾക്ക് ഒരു സുരക്ഷിത ഇടം ഒരുക്കുകയും ചെയ്യുകയാണോ ജലീൽ എന്ന് സംശയം ശക്തമാണ്.
അതിർത്തികളിലൂടെ നുഴഞ്ഞു കയറുന്ന തീവ്രവാദികളെ സഹായിക്കാൻ വേണ്ടി പാക് പട്ടാളം നടത്തുന്ന തരത്തിലുള്ള കവർ ഫയറാണ് ജലീലീന്റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടാകുന്നത്. അതിർത്തികൾ വഴി മറ്റൊരു രാജ്യത്തേയ്‌ക്ക് തീവ്രവാദികൾ നുഴഞ്ഞു കയറുമ്പോൾ തീവ്രവാദികളിൽ നിന്നും ആ രാജ്യത്തെ സൈനികരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി വെടിവെയ്പ്പ് നടത്തുന്ന പാക് സൈന്യത്തിന് സമാനമാണ് ജലീലിന്റെ തന്ത്രം. കേരളത്തിൽ തീവ്രവാദ ഗ്രൂപ്പുകൾ ശക്തമാകുമ്പോൾ, അത്തരം വിഷയങ്ങളിലേയ്‌ക്ക് രാഷ്‌ട്രീയം കലർത്തി ജനങ്ങളെ തമ്മിൽ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദികൾക്ക് വേണ്ടുന്ന സുരക്ഷിത താവളം ഒരുക്കുകയാണോ ജലീൽ ചെയ്യുന്നത് എന്ന് ജനങ്ങൾ സംശയം പ്രകടിപ്പിക്കുന്നു. പോപ്പുലർ ഫ്രണ്ട് നിഷ്ക്രിയമല്ല, ജലീൽ എംഎൽഎയുടെ നാവ് അതിനുദാഹരണമാണെന്നും, ജലീൽ പഴയ സിമി നേതാവ് തന്നെയെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ എംഎൽഎ-യ്‌ക്കെതിരെ വിമർശനം ഉയരുന്നുണ്ട്.
കെ.ടി. ജലീലിന്റെ വിവാദ ഫേയ്സ്ബുക്ക് പോസ്റ്റ്,
ഫാഷിസ്റ്റുകളുടെ ലക്ഷ്യം ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വർഗീയ ധ്രുവീകരണമാണ്. തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകൽച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് “അവർ”മനസ്സിലാക്കിക്കഴിഞ്ഞു. ആദ്യ ശ്രമം കോഴിക്കോട്ടെ എലത്തൂരിൽ പരാജയപ്പെട്ടപ്പോൾ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേത്? ഇടതുപക്ഷത്തെ തകർക്കാൻ എന്തും ചെയ്യും സംഘ പരിവാരങ്ങൾ. കേരളത്തിൽ ഒരു ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്‌ട്രീയ ലാഭം കൊയ്യാനുള്ള നീക്കം കരുതിയിരിക്കുക. വർഷങ്ങൾക്ക് മുമ്പ് താനൂരിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ശോഭയാത്രക്കു നേരെ പ്രയോഗിക്കാനിരുന്ന സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടിയിരുന്നു. അന്നത്തെ മലപ്പുറം എസ്.പി പറഞ്ഞ വാക്കുകൾ പ്രസക്തമാണ്.
“മലപ്പുറത്തെ ദൈവം രക്ഷിച്ചു”?! ഷഹീൻബാഗിൽ കെട്ടിത്തിരിയാതെ മാദ്ധ്യമങ്ങൾ ഗോധ്ര തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ടുകളും ഈ സമയത്ത് പുറത്ത് വിടുകയല്ലേ ചെയ്യേണ്ടത്? രാജസ്ഥാനിലെ ജയ്പൂരി ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സ്‌ഫോടനത്തിൽ 71 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം ചെറുപ്പക്കാർക്ക് കീഴ്‌ക്കോടതി നൽകിയ വധശിക്ഷ രാജസ്ഥാൻ ഹൈക്കോടതി റദ്ദാക്കി. പ്രതികളെന്ന് പോലീസ് പറഞ്ഞവരെ വെറുതെവിട്ടു. ഹൈക്കോടതി വിധിന്യായത്തിൽ യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ കളമൊരുക്കിയ പോലീസിനെ രൂക്ഷമായി വിമർശിച്ചു. ബന്ധപ്പെട്ട പോലീസ് മേധാവികൾക്കെതിരെ അന്വേഷണം നടത്തണമെന്ന് രാജസ്ഥാൻ ചീഫ് സെക്രട്ടറിക്ക് ശക്തമായ നിർദ്ദേശവും നൽകി. കണ്ണൂർ ട്രെയിൻ കത്തിക്കലിന്റെ പശ്ചാത്തലത്തിൽ ഇതൊക്കെ “മാദ്ധ്യമ ഠാക്കൂർ സേന”യുടെ മനസ്സിൽ ഉണ്ടാകുന്നത് നന്നാകും. സംശയം ജനിപ്പിക്കുന്ന വാർത്തകൾ നൽകി കേരളത്തെ ഗുജറാത്തോ യുപിയോ ആക്കരുത്.
Comments