മലപ്പുറം: മലപ്പുറം താനൂർ കുന്നുംപുറത്ത് സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് 8 പേർക്ക് പരിക്ക്. അപകടത്തിൽ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലായിരുന്നു അപകടം. പരിയാപുരം സെൻട്രൽ എയുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
സ്‌കൂൾ തുറന്ന ആദ്യ ദിനത്തിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം നടന്നിരുന്നു. റാന്നിയിലായിരുന്നു അപകടം. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് ഇന്നലെ രാവിലെ അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകും വഴി പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. എന്നാൽ ബസിലുണ്ടായിരുന്ന ആയയ്‌ക്ക് പരിക്ക് പറ്റിയിരുന്നു. പരിക്ക് ഗുരുതരമല്ല.
Comments