വൈകാശി വിശാഖം; ശ്രീ സുബ്രഹ്‌മണ്യ ഭഗവാന്റെ അവതാരദിനം; അറിയേണ്ടതെല്ലാം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

വൈകാശി വിശാഖം; ശ്രീ സുബ്രഹ്‌മണ്യ ഭഗവാന്റെ അവതാരദിനം; അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 11:50 am IST
FacebookTwitterWhatsAppTelegram

മനുഷ്യരാശിയ്‌ക്ക് ഭീഷണിയായ അസുരന്മാരെ നിഗ്രഹിക്കാൻ ശ്രീ പരമേശ്വരന്റെ തൃക്കണ്ണിലെ അഗ്‌നിയിൽ നിന്നും അവതരിച്ച സുബ്രഹ്‌മണ്യ ഭഗവാന്റെ അവതാരദിനമാണ് വൈകാശി വിശാഖം. തമിഴ് കലണ്ടർ പ്രകാരം വൈകാശി മാസത്തിലെ വിശാഖം നാളിലാണ് ഗൂരപത്മാസുര നിഗ്രഹത്തിന് ആറ് മുഖമുള്ള ശിശുവായാണ് വേൽമുരുകൻ അവതരിച്ചത്.

സുരപത്മം, താരകാസുരൻ, സിംഹമുഖൻ എന്നീ രാക്ഷസന്മാരെ നശിപ്പിക്കാനാണ് മുരുകൻ അവതരിച്ചത്. ഈ അസുരന്മാർ കാലങ്ങളായിദേവന്മാരെ അടിമകളാക്കി അവർക്ക് പറഞ്ഞറിയിക്കാനാവാത്ത ദുരിതം വരുത്തിപ്പോരുകയായിരുന്നു. ദേവന്മാർ ശിവനോട് സഹായത്തിനായി അപേക്ഷിച്ചു.അവർ ഭഗവാൻ ശിവനെ ധ്യാനിച്ചു .അപ്പൊൾ അദ്ദേഹത്തിന്റെ മൂന്നാമത്തെ കണ്ണിൽ നിന്ന് ആറ് തീപ്പൊരികൾ പുറപ്പെടുകയും ചെയ്തു. അതിനാൽ അവനെ സ്‌കന്ദൻ എന്ന് വിളിക്കുന്നു. തീപ്പൊരി അസഹനീയമായിരുന്നതിനാൽ അഗ്‌നിയും വായുവും ചേർന്ന് ഗംഗാനദിയിലേക്ക് കൊണ്ടുപോയി അവരെ അവിടെ ഉപേക്ഷിച്ചു. നീർച്ചെടികളാൽ മൂടപ്പെട്ട ശരവണനെ കുളിപ്പിക്കാൻ ഗംഗ മാതാവ് അഗ്നിജ്വാലകൾ വഹിച്ചു. തീപ്പൊരികൾ രൂപാന്തരപ്പെടുകയും കുളത്തിൽ നിന്ന് വിരിഞ്ഞ ആറ് താമരകളിൽ ആറ് കുഞ്ഞുങ്ങളായി മുരുകൻ ഇവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തുവെന്നാണ് വിശ്വാസം. ഈ സമയം പാർവതി ദേവി ആറ് കുഞ്ഞുങ്ങളെയും ആലിംഗനം ചെയ്യുകയും ആറ് തലകളും 12 കൈകളും ഉള്ള ഒന്നാക്കി മാറ്റുകയും ചെയ്തു. അതിനാൽ മുരുകനെ ഷൺമുഖൻ എന്ന് വിളിക്കുന്നു. സൃഷ്ടി, സംരക്ഷണം, സംഹാരം, അധിനിവേശം, പരമമായ കൃപ, ജ്ഞാനത്തിന്റെ പ്രാഥമിക ഉറവിടം എന്നിവയാണ് മുരുകന്റെ ആറ് മുഖങ്ങൾ പ്രതിനിധീകരിക്കുന്നത്. ഓം എന്ന ആദിമ പ്രപഞ്ച പദത്തിന്റെ അർത്ഥം തന്റെ പിതാവായ ശിവന് നൽകി. എല്ലാ അറിവിന്റെയും ദൈവമാണ് സുബ്രഹ്‌മണ്യ ഭഗവാൻ.

ശിവപുത്രൻ, പാർവതീതനയൻ, ഗണപതിയുടെ ഇളയ സഹോദരൻ, ഇന്ദ്രന്റെ മരുമകൻ, അഗസ്ത്യർക്ക് തമിഴ് വ്യാകരണം ഉപദേശിച്ച ഭഗവാൻ, അവ്വൈയാർക്ക് ഞാവർപഴത്തിലൂടെ തത്വജ്ഞാനമേകിയ ദേവൻ, പിതാവായ ശിവന് തന്നം പ്രണവമന്ത്ര പൊരുൾ ഉപദേശിച്ചവൻ എന്നിങ്ങനെ ഏറെ മഹിമകളുണ്ട് ശ്രീമുരുകന്. ഏറ്റെടുക്കുന്ന ഏത് പ്രവൃത്തിയിലും വിജയം സുനിശ്ചിതമാക്കുന്ന ദേവസേനാപതിയെ ആരാധിച്ചാൽ ഇരട്ടി ഫലം ലഭിക്കുന്ന ദിനമാണ് വൈകാശി വിശാഖ ദിനം. ഇന്നെ ദിവസം മുരുകനെ യഥാവിധി പൂജിച്ച്, വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിയും. ഓം വചത്ഭുവേ നമഃ, ഓം ശരവണ ഭവ എന്നീ മന്ത്രങ്ങൾ, സുബ്രഹ്‌മണ്യ ഗായത്രി, സുബ്രഹ്‌മണ്യ അഷ്ടോത്തരം തുടങ്ങിയവ ഈ ദിവസം ജപിക്കുന്നത് ഉത്തമമാണ്.

സുബ്രഹ്‌മണ്യ ഗായത്രി

ഓം സനൽകുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നഃ സ്‌കന്ദ പ്രചോദയാത്

ധ്യാനശ്ലോകം
1 . ‘സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം.

2 . ഷഡാനനം കുങ്കുമ രക്ത വർണം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനം സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ

സുബ്രഹ്‌മണ്യ ഭഗവാനിൽ ത്രിമൂർത്തികളും കുടികൊള്ളുന്നെന്നാണ് വിശ്വാസം. മുകുന്ദൻ, രുദ്രൻ, കമലോത്ഭവൻ എന്നീ ത്രിമൂർത്തികളുടെ നാമത്തിന്റെ ഏകരൂപമാണ് മുരുകൻ. അതുകൊണ്ട് തന്നെ മുരുകനെ തൊഴുത് പ്രാർത്ഥിച്ചാൽ ത്രിമൂർത്തികളെയും തൊഴുന്ന ഫലം ലഭിക്കും. ഓരോ മൂർത്തികളുടെയും അവതാര ദിവസവും , മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ ദുഃഖദുരിതങ്ങൾ അകന്ന് ഭയരഹിതമായ ജീവിതം ലഭിക്കുമെന്നാണ് ആചാര്യന്മാർ പറയുന്നത്.

വൈകാശി വിശാഖം ആചാരിക്കേണ്ടത് ഇങ്ങനെ;

അതിരാവിലം എഴുന്നേറ്റ് കുളിച്ച് ആദ്യം ഗണപതിയെ വന്ദിച്ചശേഷം മുരുകന്റെ ചിത്രത്തിന് മുൻപിൽ അഞ്ച് തിരിയിച്ച നിലവിളക്ക് കത്തിക്കുക. തുടർന്ന് അഞ്ച് സുഗന്ധദ്രവ്യങ്ങളും അഞ്ച് തരം നിവേദ്യങ്ങളും സമർപ്പിച്ച് സ്തോത്രങ്ങൾ ജപിച്ചും സുബ്രഹ്‌മണ്യ സ്വാമിയെ ഉപാസിച്ചാൽ ശത്രുക്കൾ നിഷ്പ്രഭരാകും. ഇന്നേ ദിവസം ക്ഷേത്രത്തിൽ പഞ്ചാമൃതാഭിഷേകം നടത്തിയാൽ അഭീഷ്ട സിദ്ധിയുണ്ടാകും. ഇളനീര് കൊണ്ട് അഭിഷേകം നടത്തിയാൽ സന്താനലബ്ധിയുണ്ടാകും.കരിമ്പിൻ നീർ കൊണ്ട് അഭിഷേകം നടത്തിയാൽ ആരോഗ്യം വർദ്ധിക്കും. മോര്, പാനകം, തൈര് ചോറ്, ഇളനീർ എന്നിവ ദാനം ചെയ്താൽ തലമുറകൾക്ക് അഭിവൃദ്ധിയുണ്ടാകും. ‘ഓ ശരവണ ഭവ’ എന്ന മുരുകന്റെ മൂലമന്ത്രം സർവ്വ ദോഷസംഹാരിയാണ്..

പ്രധാനമായും തമിഴ് ഉത്സവമാണ് വൈകാശി വിശാഖം. തമിഴ് നാട്ടിലെ മുരുക മഹാക്ഷേത്രങ്ങളായ ആറു പടൈ വീടുകളിൽ ഈ ഉത്സവം ആചാരപരമായി ആഘോഷിക്കുന്നു.(തിരുത്തണി മുരുകൻ ക്ഷേത്രം, സ്വാമിമലൈ മുരുകൻ ക്ഷേത്രം, പഴനി മുരുകൻ ക്ഷേത്രം, പഴമുതിർചോലൈ മുരുകൻ ക്ഷേത്രം, തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം, തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം എന്നിവയാണ് മുരുകന്റെ ആറുപടൈവീടുകൾ എന്ന് അറിയപ്പെടുന്ന ആറു ക്ഷേത്രങ്ങൾ)

Tags:
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies