'കേരളത്തെ മുസ്ലിം തീവ്രവാദ കേന്ദ്രമാക്കി മാറ്റണം, കേരളം കത്തണം'; തീവ്രവാദികളെ സംരക്ഷിക്കാനോ ജലീലിന്റെ കവർ ഫയർ?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളത്തെ മുസ്ലിം തീവ്രവാദ കേന്ദ്രമാക്കി മാറ്റണം, കേരളം കത്തണം’; തീവ്രവാദികളെ സംരക്ഷിക്കാനോ ജലീലിന്റെ കവർ ഫയർ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2023, 01:22 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: വീണ്ടും തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുമായി കെ.ടി ജലീൽ എം.എൽ.എ. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുന്നതിന് വേണ്ടിയാണ് ട്രെയിൻ കത്തിച്ചതെന്ന വാദവുമായി എത്തിയിരിക്കുകയാണ് ജലീൽ. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇനിയും മാനസിക രോഗികൾ ഭിക്ഷയാജിക്കാൻ കേരളത്തിലെത്തും. കേരളത്തെ ഗുജറാത്താക്കാനുള്ള ഗോധ്ര സൃഷ്ടിക്കലാണ് ലക്ഷ്യം എന്നാണ് ജലീലിന്റെ വാദം. ഭിക്ഷ യാചിച്ചിട്ട് ലഭിക്കാത്തതു കൊണ്ടാണ് ട്രെയിൽ കത്തിച്ചത് എന്ന കേരളാ പോലീസിന്റെ കണ്ടെത്തൽ വിശ്വാസയോഗ്യമല്ല എന്നും ജലീൽ പറയുന്നു.

സംഘപരിവാർ നടത്തുന്നതാണ് ട്രെയിൻ തീവെയ്പ്പ് എന്ന ആരോപണം നേരത്തെയും ജലീൽ ഉന്നയിച്ചിരുന്നു. സംഘപരിവാറിനെ പ്രതിസ്ഥാനത്ത് നിർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, ഈ അവസരം മുതലെടുത്തുകൊണ്ട് കേരളത്തിൽ തീവ്രവാദികൾക്ക് ഒരു സുരക്ഷിത ഇടം ഒരുക്കുകയുമാണോ ജലീൽ ചെയ്യുന്നത് എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കെ.ടി ജലീൽ നടത്തുന്നത് ഒരു ‘കവർ ഫയർ’ ആണോ എന്ന സംശയം ശക്തമാണ്. അതിർത്തികൾ വഴി മറ്റൊരു രാജ്യത്തേയ്‌ക്ക് തീവ്രവാദികൾ നുഴഞ്ഞു കയറുമ്പോൾ തീവ്രവാ​ദികളിൽ നിന്നും ആ രാജ്യത്തെ സൈനികരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി വെടിവെയ്പ്പ് നടത്തുന്ന പാക് സൈന്യത്തിന് സമാനമാണ് ജലീലിന്റെ തന്ത്രം. കെ.ടി ജലീലിന്റെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു.

കെ.ടി ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്,

‘എന്നെ നാടു കടത്താൻ പറഞ്ഞ ശൂരനെവിടെ? കണ്ണൂരിൽ ട്രെയിൻ കത്തിച്ച കൽക്കത്തക്കാരനായ പുഷൻജിത് സിദ്ഗറിന്റെ പശ്ചാത്തലം എന്താണ്? അദ്ദേഹത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേൾക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരിൽ ട്രൈനിന് തീയിട്ട സൈഫിക്കും കണ്ണൂരിൽ “തീപ്പെട്ടിക്കൊള്ളി” കൊണ്ട് ട്രൈൻ കത്തിച്ച “മാന്ത്രികനും” തമ്മിൽ വല്ല ബന്ധവുമുണ്ടോ? ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും വല്ല “മാനസിക രോഗികൾ” ഭിക്ഷയാജിക്കാൻ കേരളത്തിലെത്തുമോ? ഒന്നും കിട്ടാത്ത നിരാശയിൽ വല്ല ട്രെയിനിനോ ബസിനോ തീയിടുമോ? കേന്ദ്ര ഏജൻസികൾക്ക് പറന്നെത്താനാണോ ട്രെയിനിന് തന്നെ മാനസിക രോഗികൾ തീയിടുന്നത്? കണ്ണൂർ ടൗണിൽ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ല. അത് പറഞ്ഞവർ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂർ സിറ്റിയിൽ ഭിക്ഷക്ക് വിട്ടാൽ കാര്യം ബോധ്യമാകും.

മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികളുടെയും മുഖ്യധാരാ മാദ്ധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാൻ എല്ലാവരും മടിക്കുന്നു. അതല്ലെങ്കിൽ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പ്. കേരളത്തെ ഗുജറാത്താക്കാനുള്ള “ഗോധ്ര” സൃഷ്ടിക്കലാണോ സെയ്ഫിയേയും പുഷൻ ജിത്തിനെയും മുന്നിൽ നിർത്തി “ആരെങ്കിലും” ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം? വരും നാളുകളിലും ”മനോരോഗമില്ലാത്ത” സൈഫിമാരും “മനോരോഗികളായ” പുഷൻജിത്തുമാരും തീവണ്ടിക്ക് തീ വെക്കാൻ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊരു സാധ്യത ചിലർക്ക് തെളിയണമെങ്കിൽ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം. കേരളത്തെ ദൈവം രക്ഷിക്കട്ടെ’

Tags: kt jaleelkannur train fire
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies