ഒഡീഷ ട്രെയിൻ അപകടം: മരണസംഖ്യയെ ചൊല്ലി തർക്കിച്ച് മമത ബാനർജി; ഇത് രാഷ്‌ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് അശ്വിനി വൈഷ്ണവ്

Published by
Janam Web Desk

ഭുവനേശ്വർ: ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തിലെ മരണസംഖ്യയെ ചൊല്ലി തർക്കിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ അപകടത്തിലെ മരണസംഖ്യ 500 വരെ എത്തിയെന്ന് മമത പറഞ്ഞു എന്നാൽ മരണസംഖ്യയിൽ വ്യത്യാസമുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതോടെ മമത തർക്കിക്കാൻ തുടങ്ങി. മൂന്ന് ബോഗികളിലെ രക്ഷാപ്രവർത്തനം കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ഇനിയും മരണസംഖ്യ കൂടുമെന്നും മമത വാദിച്ചു. എന്നാൽ ഇതും കേന്ദ്ര റെയിൽവേ മന്ത്രി തിരുത്തി. രക്ഷാപ്രവർത്തനം പൂർത്തിയായെന്നും മരണസംഖ്യ കൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വാദങ്ങൾ ഉറപ്പിക്കാനായി വീണ്ടും മമത തർക്കിക്കുകയായിരുന്നു. കേന്ദ്രമന്ത്രി പറയുന്നത് പഴയ കണക്കാണെന്നായിരുന്നു തുടർന്നുള്ള മമതയുടെ വാദം എന്നാൽ ഇത് സംസ്ഥാന സർക്കാർ നൽകിയ കണക്കാണെന്നും 238 പേരാണ് മരിച്ചെതെന്നും അശ്വിനി വൈഷ്ണവ് പറയുകയും ചെയ്തു. എന്നിട്ടും മമത ബാനർജി തർക്കം തുടരുകയായിരുന്നു. എന്നാൽ ഇത് രാഷ്‌ട്രീയം കളിക്കാനുള്ള സമയമല്ലെന്നും എത്രയും വേഗം എല്ലാം ശരിയാക്കാനുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധിക്കേണ്ട സമയമാണെന്നും കേന്ദ്രമന്ത്രി പറയുകയും തർക്കതിൽ നിന്ന് അദ്ദേഹം പിന്മാറുകയും ചെയ്തു.

അതേസമയം ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി. 1000 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഇവരെ വിവധ ആശുപ്രതികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ദുരന്തത്തിൽ ലോക നേതാക്കൾ അടക്കം ദു:ഖം രേഖപ്പെടുത്തി.

Share
Leave a Comment