ലക്നൗ: മുസ്ലീം യുവാവ് ഹിന്ദുവായി ചമഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും മതം മാറ്റാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയുമായി യുവതി രംഗത്ത്. 24- കാരിയുടെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. അങ്കിത് എന്ന് പരിചയപ്പെടുത്തി യുവതിയുമായി പ്രണയത്തിലായ ആബിദ് എന്ന യുവാവാണ് പോലീസ് പിടിയിലായത്.
തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തി വിവാഹം കഴിക്കാൻ ബ്ലാക്ക് മെയിൽ ചെയ്തെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. കൂടാതെ, നിർബന്ധിച്ച് മതം മാറ്റുകയും മാംസം കഴിപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
പെൺകുട്ടിയെ വലയിലാക്കിയതിന് ശേഷം യുവാവിന്റെ പിതാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും യുവതി പറഞ്ഞു. യുവാവിന്റെ കുടുംബാംഗങ്ങൾ മർദ്ദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തു. അവിടെ നിന്ന് രക്ഷപ്പെട്ട യുവതി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതപരിവർത്തന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Comments