ശക്തിമാൻ എന്ന സൂപ്പർഹീറോ ടിവി സീരിയൽ ആർക്കാണ് മറക്കാൻ കഴിയുക. മുകേഷ് ഖന്ന അവതരിപ്പിച്ച ഈ കഥാപാത്രത്തെ ആളുകൾ ഇപ്പോഴും ഓർക്കുന്നു. കഴിഞ്ഞ വർഷം ശക്തിമാൻ സിനിമ വരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സോണി പിക്ചേഴ്സ് ടീസറും പുറത്തിറക്കി. കൊറോണ ബാധയെത്തുടർന്ന് നിർത്തിവച്ചെങ്കിലും ചിത്രീകരണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുകേഷ് ഖന്ന .
‘ വളരെ വലിയ രീതിയിലായിരിക്കും ഈ ചിത്രം നിർമ്മിക്കുക . ഏകദേശം 200 മുതൽ 300 കോടി രൂപയോളം വരും ഈ ചിത്രത്തിന്റെ ചിലവ്.കരാർ ഒപ്പുവച്ചു. സ്പൈഡർമാൻ പോലുള്ള ചിത്രങ്ങൾ നിർമ്മിച്ച സോണി പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.‘ അദ്ദേഹം പറഞ്ഞു .ചിത്രത്തിൽ ശക്തിമാനായി രൺവീർ സിംഗ് എത്തുമെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല .
ചിത്രത്തിലെ താരങ്ങളെ ഇപ്പോൾ വെളിപ്പെടുത്താനാകില്ല. ഇത് ഒരു വമ്പൻ സിനിമയായിരിക്കുമെന്ന് ഞാൻ തീർച്ചയായും പറയും, അതിനാൽ ഇതിന് സമയമെടുക്കും. സിനിമയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ട്. ഞാൻ സിനിമയിൽ കാണുമോ ഇല്ലയോ എന്നാണ് ആളുകൾക്ക് അറിയേണ്ടത്.ഇനി ശക്തിമാന്റെ ഗെറ്റപ്പിൽ ഇനി എന്നെ കാണില്ല . ഒരു താരതമ്യവും നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഞാൻ തീർച്ചയായും സിനിമയുമായി ബന്ധപ്പെട്ടിരിക്കും. ഇതൊരു ഇന്റർനാഷണൽ സിനിമയായിരിക്കുമെന്ന് മനസ്സിലാക്കുക.- മുകേഷ് ഖന്ന വ്യക്തമാക്കി.
മഹാഭാരതത്തിനും രാമായണത്തിനും ശേഷം ദൂരദർശനിലെ ഏറ്റവും പ്രിയപ്പെട്ട ഷോയായിരുന്നു ശക്തിമാൻ. കുട്ടികൾക്കിടയിലാണ് ഈ സീരിയൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 26 വർഷം മുമ്പ് 1997 ലാണ് ഷോ സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയത്.
Comments