കൊല്ലം: പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു. കൊല്ലം അഞ്ചാലുമൂട്ടിലാണ് സംഭവം. തൃക്കരുത തെക്കേച്ചേരി അജിത്-ഐശ്വര്യ ദമ്പതികളുടെ മകള്‍ ആരാധികയാണ് മരിച്ചത്. മകൾ ഏഴ് മാസം പ്രായമായിരുന്നു.
നേരത്തെ കൊല്ലം പരവൂരിലും പാൽ കുടിക്കുന്നതിനിടെ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. പാൽ കുടിക്കുന്നതിനിടെ കുഞ്ഞ് ബുദ്ധിമുട്ട് കാണിച്ചതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസകോശത്തിൽ കയറിയതാണെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
Comments