തിരുവനന്തപുരം: അദ്ധ്യാപക സംഘടനകൾക്ക് വഴങ്ങി സർക്കാർ. സ്‌കൂൾ അദ്ധ്യയനം ഏപ്രിലിലേക്ക് നീട്ടാനുള്ള തീരുമാനം പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്. മാർച്ചിലെ അവസാന പ്രവൃത്തി ദിനത്തിൽ തന്നെ സ്‌കൂൾ മദ്ധ്യവേനലവധിയ്‌ക്കായി അടയ്‌ക്കും. ആകെ 205 പ്രവൃത്തി ദിനങ്ങളാകും ഉണ്ടാവുക. ഇതോടെ 210 അദ്ധ്യയന ദിനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടറിലും മാറ്റമുണ്ടാകും.
അദ്ധ്യായന ദിവസങ്ങളുടെ എണ്ണം ഏകപക്ഷീയമായി വർദ്ധിപ്പിക്കുകയും ഏപ്രിലിലേക്ക് നീട്ടുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയ്‌ക്കെതിരെ വിവിധ വിദ്യാഭ്യാസ സംഘടനകളാണ് രംഗത്ത് വന്നത്. നേരത്തെ സ്‌കൂളുകൾക്ക് 210 അദ്ധ്യയന ദിനങ്ങൾ നിശ്ചിച്ച് വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കിയിരുന്നു.
കൂടിയാലോചനകൾ ഇല്ലാതെ എടുത്ത തീരുമാനത്തിനെതിരെ അദ്ധ്യാപക സംഘടനകൾ രംഗത്ത് വന്നതോടെയാണ് മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടെയ്‌ക്ക് നീങ്ങിയത്. പ്രവേശനോത്സവ പരിപാടി മലയൻകീഴ് സ്‌കൂളിൽ നടക്കവേ അദ്ധ്യക്ഷ പ്രസംഗത്തിലായിരുന്നു വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനങ്ങൾ.
Comments