സൈന്യത്തിലും ഇവർ പുലി തന്നെ; ഇന്ത്യൻ ആർമിയിൽ ചേർന്ന 5 ഇതിഹാസ വാഹനങ്ങൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സൈന്യത്തിലും ഇവർ പുലി തന്നെ; ഇന്ത്യൻ ആർമിയിൽ ചേർന്ന 5 ഇതിഹാസ വാഹനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 08:46 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സൈനിക വാഹനങ്ങൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേയ്‌ക്ക് ഓടിയെത്തുന്നത് ശക്തമായ ടാങ്കുകളും ട്രക്കുകളും ബുള്ളറ്റുകളുമൊക്കെയാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഓടിയെത്തുന്നവയാണ് ഇന്ത്യൻ ആർമിയുടെ വാഹനങ്ങൾ. സൈന്യത്തിന് വേണ്ടി പ്രത്യേകം നിർമ്മിക്കപ്പെട്ടവയാണ് അവ. എന്നാൽ, ഇന്ത്യൻ വിപണിയിൽ പെർഫോർമൻസ് കൊണ്ട് കരുത്ത് തെളിയിച്ച സിവിലിയൻ വാഹനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ ഭാ​ഗമാകാറുണ്ട്. ഇത്തരം വാഹനങ്ങളെ സൈന്യത്തിന് ആവശ്യമായ തരത്തിൽ നിർമ്മിക്കുകയാണ് പതിവ്. ഇങ്ങനെ, ഇന്ത്യൻ വാഹന വിപണിയിൽ തിളങ്ങുകയും പിന്നീട് ഇന്ത്യൻ സേനയുടെ ഭാ​ഗവുമായ അഞ്ച് വാഹനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഹിന്ദുസ്ഥാൻ അംബാസഡർ

ഇന്ത്യയുടെ ഐക്കണിക്ക് കാറായ ഹിന്ദുസ്ഥാൻ അംബാസഡർ ആണ് ആദ്യത്തേത്. ദശാബ്ദങ്ങളോളം ഇന്ത്യൻ നിരത്തുകൾ അടക്കിവാണ വാഹന രാജാവാണ് അംബാസഡർ. ഇന്നും വാഹനപ്രേമികൾക്കിടയിൽ രാജകീയ പദവി അലങ്കരിക്കുന്ന വാഹനം. ഇന്ത്യയിലെ മന്ത്രിമാരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ട്രേഡ്മാർക്ക് വാഹനമായിരുന്നു അംബാസഡർ. ഹിന്ദുസ്ഥാൻ അംബാസഡർ ഇന്ത്യൻ ആർമിയുടെയും ഭാ​ഗമായിരുന്നു. യുദ്ധകാല ആവശ്യങ്ങൾക്കായിരുന്നില്ല വാഹനം ഓടിയിരുന്നത്. ഉദ്യോഗസ്ഥർക്ക് പൊതുവായി സഞ്ചരിക്കാനുള്ള വാഹനമായിട്ടാണ് അംബാസഡറിനെ സേനയുടെ ഭാ​ഗമാക്കിയത്. 2014-ൽ കാറിന്റെ നിർമ്മാണം അവസാനിച്ചിരുന്നു. ഇപ്പോഴും സേനയുടെ ഭാ​ഗമായി അംബാസഡർ ഉപയോ​ഗിച്ചു വരുന്നു.

മാരുതി സുസുക്കി ജിപ്‌സി

ഇന്ത്യൻ സേനയുടെ അവിഭാജ്യ വാഹനമെന്നോണം മാരുതി സുസുക്കി ജിപ്‌സി ഉപയോ​ഗിച്ചു വരുന്നു. 1991-ലാണ് മാരുതി സുസുക്കി ജിപ്‌സി ഇന്ത്യൻ സേനയുടെ ഭാഗമായത്. എത്രപേർ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അറിയില്ല, മിക്ക സിനിമകളിലും പട്ടാള വേഷത്തിലെത്തുന്ന കഥാപാത്രം സഞ്ചരിക്കുന്നത് ജിപ്‌സിയിലാണ്. മലമുകളിലും മരുഭൂമികളിലും ഉൾപ്പെടെ എവിടെയും ഓടിയെത്താൻ കരുത്തുള്ള വാഹനമാണ് ജിപ്സി. അതുതന്നെയാണ് സേനയുടെ ഇഷ്ട വാഹനമായി ജിപ്സി മാറാൻ കാരണം. അന്ന് മുതൽ ഇന്നു വരെ ജിപ്സി നമ്മുടെ സൈന്യത്തിന്റെ ഭാ​ഗമാണ്.

ടാറ്റാ സുമോ 4X4

പ്രധാനമായും ഇന്ത്യൻ സേനയുടെ മെഡിക്കൽ ആവശ്യങ്ങൾക്കുവേണ്ടി ഉപയോ​ഗിക്കുന്ന വാഹനമാണ് ടാറ്റയുടെ ഫോർവീൽ ഡ്രൈവുള്ള സുമോ. യുദ്ധമുഖങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ആംബുലൻസായി ടാറ്റ സുമോ മാറുന്നു. ഏതു വലിയ പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത് മുന്നോട്ട് കുതിക്കാൻ കഴിയുന്ന വാഹനമാണ് ഫോർവീൽ ടാറ്റാ സുമോ. സൈന്യത്തിൽ സേവനം കഴിഞ്ഞെത്തുന്ന സുമോയ്‌ക്ക് ആരാധകരേറെയാണ്.

ടാറ്റ മോട്ടോഴ്‌സ് സഫാരി സ്റ്റോം

ഇന്ത്യൻ ആർമി കമ്മീഷൻ ചെയ്ത ടാറ്റ സഫാരി സ്റ്റോം എസ്‌യുവിയുടെ ഏറ്റവും ശക്തമായ വാഹനമാണ്. ഇന്ത്യയിലെ ആദ്യ ബിഗ്‌സൈസ് എസ്‌യുവിയാണ് സഫാരി സ്റ്റോം. 3192 സഫാരി സ്റ്റോം ജിഎസ്800 മോഡലുകൾ ടാറ്റയിൽ നിന്നും തുടക്കത്തിൽ തന്നെ ഇന്ത്യൻ സേന വാങ്ങി. പുറത്തു വിൽപനയിലുള്ള മോഡലുകളെക്കാൾ ജിഎസ്800 എന്ന എൻജിന്റെ കരുത്ത് വർദ്ധിപ്പിച്ച് ട്യൂൺ ചെയ്താണ് ഇന്ത്യൻ ആർമിക്ക് വേണ്ടി സഫാരി സ്റ്റോം നിർമ്മിച്ചിരിക്കുന്നത്. ഇന്നും GS800 മോഡലുകൾ ഇന്ത്യൻ ആർമിയിൽ കാണാൻ സാധിക്കും.

മഹീന്ദ്ര സ്കോർപിയോ 4X4

ഇപ്പോൾ പൊതുജനങ്ങൾക്കായി സ്കോർപിയോ ക്ലാസികിന്റെ പരിമിതമായ വേരിയന്റുകൾ മാത്രമേ വിൽക്കുന്നുള്ളൂ. എന്നാൽ, അടുത്തിടെ 1,470 സ്കോർപിയോ എസ്‍യുവികളാണ് മഹീന്ദ്രയിൽ നിന്നും ഇന്ത്യൻ ആർമി ഓർഡർ ചെയ്തിരിക്കുന്നത്. 4×4 സിസ്റ്റമായിരിക്കും ഇവയ്‌ക്ക്. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ 140 എച്ച്പി ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags: Indian Army
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies