എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ 1.21 കോടി രൂപയുടെ സ്വർണം പിടികൂടി. നാല് പേർ അറസ്റ്റിൽ. കസ്റ്റംസ് നടത്തിയ പരിശോധനയിൽ നാല് യാത്രക്കാരിൽ നിന്നായി 1.21 കോടി രൂപ വിലമതിയ്ക്കുന്ന 2207 ഗ്രാം സ്വർണമാണ് പിടികൂടിയത്.
മലേഷ്യയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ നാല് പേരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മാസവും കൊച്ചി വിമാനത്താവളത്തിൽ സമാന സംഭവത്തിൽ 56.48 ലക്ഷം രൂപ വിലമതിയ്ക്കുന്ന 1,259 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.
Comments