അമൃത്സർ: പഞ്ചാബിലെ അമൃത്സർ ജില്ലയിൽ അതിർത്തി ഗ്രാമത്തിന് സമീപം വീണ്ടും പാക് ഡ്രോൺ കണ്ടെത്തി. അമൃത്സറിലെ ഷൈദ്പൂർ കാലൻ ഗ്രാമത്തിലെ ഗുരുദ്വാരയ്‌ക്ക് സമീപമാണ് ഡ്രോൺ കണ്ടെത്തിയത്. അതിർത്തി സുരക്ഷാ സേനാ ഉദ്യോഗസ്ഥർ രാവിലെ 7.20ഓടെ കണ്ടെത്തിയ പാക് ഡ്രോൺ ഉടൻ തന്നെ വെടിവെച്ചിടുകയായിരുന്നു.
ക്വാഡ്‌കോപ്റ്റർ വിഭാഗത്തിൽപ്പെടുന്ന മോഡൽ ഡിജെഐ മാട്രിസ് 3000 ആർടികെ സീരീസ് ഡ്രോണാണ് അതിർത്തി കടന്നെത്തിയത്. വെടിവെച്ച് വീഴ്‌ത്തിയതിനാൽ ഡ്രോണിനെ തകർന്ന നിലയിലാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും പാക് ഡ്രോൺ അതിർത്തി കടന്നെത്തുകയും ബിഎസ്എഫ് വെടിവെച്ചിടുകയും ചെയ്തിരുന്നു. അഞ്ചര കിലോ തൂക്കം വരുന്ന ഹെറോയിൻ വഹിച്ചുകൊണ്ടായിരുന്നു പാക് ഡ്രോൺ പഞ്ചാബിലെത്തിയത്. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്നതിന് വേണ്ടി പാക് ഡ്രോണുകൾ ഉപയോഗിക്കുന്ന സംഭവം ഇതിനോടകം നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments