ബെംഗളൂരു: വിദേശപൗരനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ചോർ ബാസാറിൽ (Chor Bazaar) വച്ച് യൂട്യൂബ് വ്ളോഗറായ ഡച്ച് പൗരനോട് മോശമായി പെരുമാറിയ വ്യാപാരിയാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വ്ളോഗ് എടുക്കുന്നതിനിടെയായിരുന്നു വ്യാപാരിയെ കയ്യേറ്റം ചെയ്തത് എന്നതിനാൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. തെരുവിലെ വ്യാപാരിയായ നവാബ് ഹയാത്ത് ഷരീഫ് ആണ് വിദേശിയെ ഉപദ്രവിച്ചതെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും ബെംഗളൂരു പോലീസ് അറിയിച്ചു.
ഡച്ച് പൗരനായ പെഡ്രോ മോട്ട ഇന്ത്യയിലെത്തി സന്ദർശനം നടത്തുന്നതിനടെ തന്റെ യൂട്യൂബ് ചാനലിന് വേണ്ടി വീഡിയോ പകർത്തുമ്പോഴായിരുന്നു സംഭവം. മോശം അനുഭവം നേരിട്ടതിന് പിന്നാലെ തന്നെ വിദേശി ഇന്ത്യയിൽ നിന്ന് മടങ്ങിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ ഇയാൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തതോടെ നിരവധി പേർ കാണാനിടയാകുകയും സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു.
Comments