മലയാള സിനിമയിൽ മിക്കവാറും എല്ലാ മേഖലയിലും കൈതൊട്ടിട്ടുള്ള താരമാണ് വിനീത് ശ്രീനിവാസൻ. സൗമ്യമായ പെരുമാറ്റം കൊണ്ട് പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും ഒരുപോലെ പ്രിയങ്കരനാണ വിനീത്. ഗായകൻ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് എന്നിങ്ങനെ എല്ലാ മേഖലയിലും ഇതിനോടകം വിനീത് തന്റെ കൈയ്യൊപ്പ്.
സിനിമ കഴിഞ്ഞാൽ താരത്തിന് ഏറ്റവും ഇഷ്ടം കുടുംബത്തോടൊപ്പം സമയം ചിലവിടാനാണ്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന വിനീത് തന്റെ കൊച്ചുകൊച്ചു വിശേഷങ്ങൾ ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. തനിക്ക് ഏറ്റവും പ്രിയം ഭക്ഷണവും യാത്രകളുമാണെന്ന് താരം തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ യാത്രയ്ക്കിടയിൽ മക്കൾക്കൊപ്പം നിൽക്കുന്ന വിനീതിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കടൽക്കരയിൽ മക്കളുടെ കയ്യും പിടിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിനീതിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിനീതിന്റെ ഭാര്യയും ഗായികയുമായ ദിവ്യയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കുടുംബസമേതം യുകെ യാത്രയ്ക്കിടയിൽ പകർത്തിയതാണ് ഈ ചിത്രം.
Comments