രസകരമായ നൃത്തവും രസകരമായ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് , എന്നാൽ ഇത് ഒരല്പം വ്യത്യസ്തമായ ഒരു വീഡിയോയാണ് . ന്യൂ ജനറേഷൻ മോഡലിൽ മുടി വളർത്തിയ യുവാവിന്റെ തലമുടിയിൽ പാമ്പ് ‘ കുടിയേറി പാർത്തതിന്റേതാണ് ‘ വീഡിയോ.
വൈറലായ ഈ വീഡിയോയിൽ യുവാവിന് ചുരുണ്ട മുടിയാണ്. ഈ മുടിയിൽ സൂക്ഷിച്ചു നോക്കിയാൽ ഒരു നിമിഷം നിങ്ങൾ അമ്പരന്നുപോകും. വീഡിയോയിൽ യുവാവിന്റെ മുടിയിൽ വെളുത്ത പാമ്പുമുണ്ട്. ആ പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിലാണ് യുവാവ്. ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. വീഡിയോയ്‌ക്കെതിരെയും ആളുകൾ പ്രതികരണവുമായി എത്തുന്നുണ്ട്. ‘ ഞങ്ങൾ ഈ വീഡിയോ ഏകദേശം 20 തവണ കണ്ടുവെന്ന് ഈ വീഡിയോ ശരിക്കും ഭയപ്പെടുത്തുന്നതാണ്.‘ എന്നാണ് ഒരു കമന്റ് . “ഇതൊരു പാമ്പിന്റെ വീടാണോ?” എന്നാണ് ചിലർ ചോദിക്കുന്നത്.














