താരപരിവേശത്തെക്കുറിച്ച് ചിന്തിക്കാത്ത നടൻ; പതിവ് നായക വേഷത്തിൽ നിന്നും വ്യത്യസ്ത നടനഭാവങ്ങൾ അവതരിപ്പിച്ച താരം; സത്യന്റെ ഓർമ്മകൾക്ക് ഇന്ന് 52 വയസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

താരപരിവേശത്തെക്കുറിച്ച് ചിന്തിക്കാത്ത നടൻ; പതിവ് നായക വേഷത്തിൽ നിന്നും വ്യത്യസ്ത നടനഭാവങ്ങൾ അവതരിപ്പിച്ച താരം; സത്യന്റെ ഓർമ്മകൾക്ക് ഇന്ന് 52 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 11:36 am IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ മഹാനടൻ സത്യന്റെ ഓർമ്മകൾക്ക് ഇന്നേക്ക് 52 വയസ്. അഭിനയ ജീവിതം വൈകിയാണ് തുടങ്ങിയതെങ്കിലും 18 വർഷത്തോളം നീണ്ടുനിന്ന സത്യന്റെ കലാസപര്യ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാഴ്‌ത്തി നിൽക്കവെയാണ് വിടവാങ്ങിയത്. ഏത് സന്ദർഭത്തെയും തന്റെ ശരീര ഭാഷ കൊണ്ടും സംഭാഷണ രീതികൊണ്ടും അനായാസമായി കൈകാര്യം ചെയ്തിരുന്ന നടനായിരുന്നു സത്യൻ. സൗമ്യ സ്വഭാവം, നന്മയുടെ നിറകുടം എന്നിങ്ങനെയുള്ള നായകന്മാരിൽ നിന്നും വ്യത്യസ്തമായിരുന്നു സത്യൻ ജീവിച്ചു കാണിച്ച കഥാപാത്രങ്ങളൊക്കെയും. മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങളിൽ നിന്നും നാടകത്തിൽ നിന്നും പതിയെ വേർതിരിഞ്ഞ് സ്വന്തമായ നിലനിൽപ്പിലേക്ക് എത്തുന്ന കാലത്താണ് സത്യൻ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ചെയ്യുന്ന കഥാപാത്രങ്ങളോടൊക്കെയും നൂറ് ശതമാനം നീതി പുലർത്തിയിരുന്ന സത്യൻ ഒരിക്കലും തന്റെ താര പരിവേഷത്തിന് കോട്ടം തട്ടുമോയെന്ന് ചിന്തിച്ചിരുന്നില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമെന്നത് താരം ഒരേ കാലത്ത് തന്നെ ഷീലയുടെ കാമുകനായും അച്ഛനായും അഭിനയ മികവ് കാഴ്ചവെച്ചിരുന്നു എന്നതാണ്. വെള്ളിത്തിരയിൽ തിളങ്ങിയതിന് പുറമേ നിരവിധ മേഖലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപന ജീവിതം, പട്ടാള ജീവിതം എന്നിവയ്‌ക്ക് ശേഷം ആലപ്പുഴയിൽ തിരുവിതാംകൂർ പോലീസ് കുപ്പായമിട്ട സത്യനേശൻ നാടാർ തന്റെ നാൽപതാമത്തെ വയസ്സിൽ ത്യാഗസീമ എന്ന പുറത്തിറങ്ങാതിരുന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. അതിന് ശേഷം ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച സത്യൻ ആത്മസഖി എന്ന രണ്ടാം ചിത്രത്തിലും മികവ് കാഴ്ചവെച്ചു. സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയിച്ചതോടെ പിന്നീടങ്ങോട്ട് തിരക്കേറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

എന്നാൽ അദ്ദേഹത്തിന്റെയും മലയാള സിനിമയുടെയും ചരിത്രം മാറ്റിക്കുറിച്ച ചിത്രം 1954-ൽ പ്രദർശനത്തിനെത്തിയ നീലക്കുയിൽ ആയിരുന്നു. ഓടയിൽ നിന്ന്, യക്ഷി, ദാഹം, സ്നേഹസീമ എന്നിവയിലെ കഥാപാത്രങ്ങൾ സത്യന്റെ അഭിനയ ജീവിതത്തിനു മാറ്റു കൂട്ടിയിരുന്നു. കൂടാതെ ചെമ്മീനിലെ പളനി എന്ന കഥാപാത്രവും മലയാള സിനിമാ ആസ്വാദകർക്ക് ഇന്നും വളരെ പ്രിയപ്പെട്ടതാണ്. 150 ലേറെ ചിത്രങ്ങൾ മലയാളത്തിൽ അഭിനയിച്ച സത്യൻ രണ്ട് തമിഴ് സിനിമകളിലും മികവ് കാഴ്ചവെച്ചിരുന്നു. ആദ്യ മലയാള ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലും മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയതും സത്യനായിരുന്നു.

ഒടുവിൽ 10 വർഷത്തോളം വേട്ടയാടിയ രക്താർബുദത്തിന് അദ്ദേഹം കീഴടങ്ങി. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്ന് സ്വയം വാഹനമോടിച്ചു ആശുപത്രിയിൽ അഡ്മിറ്റായ സത്യൻ പിന്നീടൊരിക്കലും മലയാള സിനിമാ ആസ്വാദകർക്കു മുന്നിൽ എത്തിയില്ല.

Tags: movieactordeath anniversarySathyan52 yearsSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies