ആലപ്പുഴ: പോലീസ് സ്റ്റേഷനിൽവെച്ച് വനിതാ ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്ത് നടൻ അനൂപ് ചന്ദ്രന്റെ ഭാര്യ ലക്ഷ്മി. കഴിഞ്ഞ ദിവസം ആലപ്പുഴ വനിതാ സെല്ലിൽ വെച്ചായിരുന്നു സംഭവം. താൻ കക്ഷിയായ പരാതിയെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയതായിരുന്നു ലക്ഷ്മി അനൂപ്. സ്റ്റേഷനിൽ എത്തിയ ഇവർ പെട്ടന്ന് പ്രകോപിതയാകുകയും എതിർകക്ഷിയേയും വനിതാ ഉദ്യോഗസ്ഥരെയും കൈയ്യേറ്റം ചെയ്യുകയായിരുന്നു.
കേസിൽ ഒത്തു തീർപ്പിന് സമ്മതിച്ചാണ് ഇവർ സ്റ്റേഷനിൽ എത്തിയത്. എന്നാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ എതിർകക്ഷിയെ അടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ലക്ഷ്മി വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കോളറിന് പിടിച്ച് കയ്യേറ്റം നടത്തിയത്.
സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് ലക്ഷ്മിയ്ക്കെതിരെ കേസെടുത്തു. തുടർന്ന് ലക്ഷ്മി ജാമ്യത്തിൽ പോവുകയും ചെയ്തു. സ്റ്റേഷനിൽ ലക്ഷ്മി അവരുടെ അമ്മയ്ക്കൊപ്പമാണ് എത്തിയത്.
Comments