പത്തനംതിട്ട: പട്ടാപ്പകൽ പത്തനംതിട്ട നഗരത്തിൽ അഴിഞ്ഞാടി ഇതരസംസ്ഥാന തൊഴിലാളികൾ. തമ്മിലടിയിൽ ഒരാൾക്ക് കുത്തേറ്റു. കല്ലും കട്ടയും കമ്പും ഉപയോഗിച്ചുള്ള മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നുണ്ട്. നഗരത്തിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയതാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഒരേ ക്യാമ്പിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് തമ്മിലടിച്ചത്. വയോധികരടക്കം ഇവരുടെ പരാക്രമത്തെ തുടർന്ന് ഭയന്നോടുന്നുണ്ട്. കണ്ടുനിന്നവരൊന്നും അക്രമണത്തിൽ ഇടപെടാൻ ശ്രമിക്കാതെ മാറി നിൽക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
എല്ലാ ഞായറാഴ്ചകളിലും ഇത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നഗരത്തിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ഇവരുടെ പരാക്രമം. എന്നിട്ടും പ്രദേശത്ത് പോലീസെത്താൻ വൈകിയന്ന് ആക്ഷേപമുണ്ട്. യുവാക്കളിലൊരാൾ കത്തിയെടുത്തി മറ്റേയാളെ തുരുതുരെ കുത്തി. ജിത്തു എന്ന ആൾക്ക് ആണ് കുത്തേറ്റത്. കുത്തേറ്റയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ വയറിലേറ്റ കുത്ത് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
ഇയാളെ കൂടാതെ മറ്റ് നാലുപേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എല്ലാ ഞായറാഴ്കളിലും ഇവർ തമ്മിലടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർക്ക് ശല്യമായ സാഹചര്യമാണ്. പൊലീസ് കാര്യക്ഷമമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
Comments