ഇന്ത്യയിൽ സെമികണ്ടക്ടർ നിർമ്മാണം വർദ്ധിപ്പിക്കാൻ മൈക്രോൺ ടെക്‌നോളജി; സഞ്ചയ് മെഹ്‌റോത്രയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂയോർക്ക്: ഇന്ത്യയിൽ സെമികണ്ടക്ടർ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനായി മൈക്രോൺ ടെക്‌നോളജിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈക്രോൺ ടെക്‌നോളജി സിഇഒ സഞ്ചയ് മെഹ്‌റോത്രയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രോസസ് ടെക്‌നോളജി വികസിപ്പിക്കുന്നതിനും നൂതന പാക്കേജിംഗ് കഴിവുകൾക്കുമായാണ് മൈക്രോൺ ടെക്‌നോളജി ഉപയോഗിക്കുന്നത്. 2026-ഓടെ ഇന്ത്യയിൽ സെമികണ്ടക്ടർ ഉത്പാദനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിൽ സെമികണ്ടക്ടർ ഉൽപ്പാദനം പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് എന്ന വികസന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 2021-ൽ ഇന്ത്യൻ സെമികണ്ടക്ടർ വിപണിയുടെ മൂല്യം 27.2 ബില്യൺ ഡോളറായിരുന്നു. 2026-ൽ ഇത് 19 ശതമാനം വളർന്ന് 64 ബില്യൺ ഡോളറിലെത്തുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി സാങ്കേതിക സഹകരണത്തെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി.

യുഎസ് സന്ദർശനത്തിനായി ന്യൂയോർക്കിലെത്തിയ പ്രധാനമന്ത്രി ഒമ്പതാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഐക്യരാഷ്‌ട്രസഭ സംഘടിപ്പിച്ച യോഗ സെഷനിൽ നേതൃത്വം വഹിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് അദ്ദേഹം യുഎസ് സന്ദർശിക്കാനെത്തിയത്. നിരവധി പ്രമുഖരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

Share
Leave a Comment