മാംസം അല്ല, അസ്ഥിയാണ് പ്രിയം; എല്ല് എറിഞ്ഞിട്ട് പൊടിക്കുന്ന ലാമർഗീയർ; താടിയുള്ള കഴുകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മാംസം അല്ല, അസ്ഥിയാണ് പ്രിയം; എല്ല് എറിഞ്ഞിട്ട് പൊടിക്കുന്ന ലാമർഗീയർ; താടിയുള്ള കഴുകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 11:59 am IST
FacebookTwitterWhatsAppTelegram

ജഡം ഭക്ഷിച്ച് ജീവിക്കുന്ന ഒരു പക്ഷിയാണ് കഴുകൻ. പൊതുവെ ഇവയ്‌ക്ക് ഭം​ഗി ഇല്ലെന്നാണ് പലരുടെയും തെറ്റിദ്ധാരണ. സാധാരണ പക്ഷികൾക്കുള്ളതു പോലെ തലയിലും കഴുത്തിലും രോമം ഇല്ല എന്നതാണ് കഴുകന്മാരുടെ ഭം​ഗിയില്ലായ്മയായി മിക്കവരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, അതു തന്നെയാണ് ഈ പക്ഷിയുടെ ഭം​ഗി എന്ന് തിരിച്ചറിയണം. ലോകത്ത് വിവിധ തരം കഴുകന്മാർ ഉണ്ട്. ഓസ്ട്രേലിയ, അന്റാർട്ടിക്ക എന്നീ രണ്ടു ഭൂഖണ്ഡങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഇവ കാണപ്പെടുന്നു. കഴുകന്മാരുടെ വലിപ്പം തന്നെയാണ് അവയുടെ പ്രധാന ആകർഷണം. കഴുകന്മാർക്ക് സൗന്ദര്യം പോരാ എന്ന് പറയുന്നവർ ലാമർഗീയർ എന്ന കഴുകനെ കണ്ടിട്ടില്ല എന്നതാണ് സത്യം. താടിയുള്ള കഴുകൻ എന്നറിയപ്പെടുന്ന ലാമർഗീയർ മറ്റ് കഴുകന്മാരിൽ നിന്നും തീർത്തും വ്യത്യസ്തരാണ്.

 

മിക്ക കഴുകന്മാരെയും പോലെ, ലാമർഗീയർ കഴുകന് മൊട്ടത്തലയല്ല. ഇവയ്‌ക്ക് താരതമ്യേന ചെറിയ തലയാണുള്ളത്. എന്നാൽ, കഴുത്തും താടിയും ശക്തമാണ്. നീളമുള്ള താടിയെല്ലാണ് ഇവയ്‌ക്ക്. തലയിലും കഴുത്തിലും ഇടതൂർന്ന ഓറഞ്ച് തൂവലുകൾ കാണാം. ഓറഞ്ചും ചെറിയ കറുപ്പ് കലർന്ന ചാര നിറവുമാണ് ഇവയുടേത്. ഇറാനിയൻ ഐതിഹ്യങ്ങളിൽ പറയപ്പെടുന്ന ഹുമ എന്ന പുരാണ പക്ഷിയോട് സാമ്യമുള്ള കഴുകനാണ് ലാമർഗീയർ. തെക്കൻ യൂറോപ്പ്, കിഴക്കൻ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, ടിബറ്റ് എന്നിവിടങ്ങളിലെ ഉയർന്ന മലനിരകളിലാണ് ഇവയെ പൊതുവെ കാണപ്പെടുന്നത്.

സൗന്ദര്യം കൊണ്ടു മാത്രമല്ല, ഭക്ഷണ രീതി കൊണ്ടും ലാമർജിയർ മറ്റ് കഴുകന്മാരിൽ നിന്നും വേറിട്ട് നിൽക്കുന്നു. മിക്ക കഴുകന്മാരും മാംസം ഭക്ഷിക്കുമ്പോൾ, ലാമർജിയർ കഴുകന് അസ്ഥികൾ കഴിക്കാനാണ് ഇഷ്ടം. മാംസം ഭക്ഷിച്ച ശേഷം കഴുകന്മാർ അസ്ഥികൾ ഉപേക്ഷിച്ച് പോകുന്നതാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ, ലാമർജിയർ തീർത്തും വ്യത്യസ്തനാണ്. എല്ലുകൾ ചെറിയ കഷ്ണങ്ങളാക്കി വിഴുങ്ങുകയാണ് ഇവ ചെയ്യുന്നത്. വലിയ അസ്ഥികൾ ഉയരങ്ങളിൽ നിന്നും താഴേയ്‌ക്ക് ഇട്ട് പൊട്ടിക്കുന്നു. അസ്ഥി ചെറുതായി പൊട്ടുന്നവരെ പ്രയത്നിക്കാൻ ലാമർജിയർ തയ്യാറാണ് എന്നതാണ് മറ്റൊരു പ്രത്യകത.

എല്ല് ഭക്ഷിക്കാൻ വേണ്ടി എത്ര തവണ വേണമെങ്കിലും ക്ഷമയോടെ ഇവ ഈ പ്രവർത്തി ചെയ്യും. എല്ല് ഒരു ചെറിയ കഷ്ണമായി ഒടിച്ചുകഴിഞ്ഞാൽ, പക്ഷി അവ വിഴുങ്ങും. വിഴുങ്ങുന്ന അസ്ഥി പക്ഷിയുടെ അന്നനാളത്തിലേക്ക് നീങ്ങുകയും ഒടുവിൽ പ്രോവെൻട്രിക്കുലസിൽ എത്തുകയും ചെയ്യുന്നു. അവിടെ ശക്തമായ ദഹന എൻസൈമുകളുണ്ട്. ഇങ്ങനെ ദഹനപ്രക്രിയ ആരംഭിക്കും. ഭക്ഷണത്തിന്റെ ഭൂരിഭാഗവും ദഹിപ്പിക്കാൻ ഏകദേശം 24 മണിക്കൂർ മാത്രമേ ഇവയ്‌ക്ക് എടുക്കൂ. ലാമർഗിയറിന്റെ പ്രധാന ഭക്ഷണം അസ്ഥികളാണെങ്കിലും, ചെറിയ പല്ലികളെയും ആമകളെയും ഇവ കഴിക്കും.

 

 

 

 

Tags: Birds
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies