തിരുവനന്തപുരം: വിദേശപര്യയടനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പനി ബാധിച്ചു. നിലവിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം വിശ്രമത്തിലാണ് മുഖ്യമന്ത്രി. പനിബാധിതനായതിനാൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. ജൂൺ 27-വരെയുള്ള ഔദ്യോഗിക പരിപാടികളാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്.
പനിയെ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിൽ മന്ത്രി ഓൺലൈൻ ആയിട്ടാണ് പങ്കെടുത്തത്. 12 ദിവസത്തെ വിദേശ സന്ദർശനത്തിനുശേഷം കഴിഞ്ഞദിവസമാണ് പിണറായി വിജയൻ തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.
അതേസമയം പനി വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുകയാണ്. പതിനായിരത്തിലേറെ പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ചികിത്സ തേടിയത്. ഡെങ്കിപ്പനി, എലിപ്പനി, വൈറൽപ്പനി, ടൈഫോയ്ഡ്, എച്ച് വൺ എൻ വൺ എന്നീ പനികൾ സംസ്ഥാനത്ത് വ്യാപകമാണ്. കൂടാതെ സ്ഥാനത്ത് കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ച് പേർ മരിച്ചു. കൂടാതെ എലിപ്പനി ബാധിച്ചും മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
Comments