ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനത്തിന് 70 ആണ്ട്
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനത്തിന് 70 ആണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 10:17 am IST
Facebook
Twitter
WhatsAppTelegram

സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിലെ ജനങ്ങളുടെ മനസ്സിൽ ദേശീയ അവബോധം ഊട്ടിയുറപ്പിക്കാൻ ആശ്രന്തം പരിശ്രമിച്ച് ചുരുക്കം ചില നേതാക്കന്മാരിൽ ഒരാണ് ശ്യാമപ്രസാദ് മുഖർജി. രാജ്യത്ത് കോൺഗ്രസ് ഇതര രാഷ്‌ട്രീയം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് ആദ്യ രാഷ്‌ട്രീയ ബദൽ സംവിധാനത്തിന് പ്രയത്‌നിച്ചതും മുഖർജിയായിരുന്നു. അധികനാൾ സ്വതന്ത്രപൂർവ്വ ഭാരതത്തിൽ ജീവിച്ചിരിക്കാൻ ഡോ. മുഖർജിക്ക് സാധിച്ചില്ല. എന്നാൽ രാഷ്‌ട്രീയ ഭാരതത്തിൽ അദ്ദേഹം കൊളുത്തിയ തിരിവെട്ടം പിന്നീട് ഈ രാജ്യത്തിന്റെ ഗതിവിഗതികളെ നയന്ത്രിക്കാൻ പോന്ന ഊർജ്ജമുള്ളതായിരുന്നു.

1901 ജൂലൈ 6 ബംഗാൾ പ്രവിശ്യയിൽ കൊൽക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന അശുതോഷ് മുഖർജി, ജോഗമയ ദേവി എന്നിവരുടെ പുത്രനായി ശ്യാമ പ്രസാദ് മുഖർജിയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവായ അശുതോഷ് മുഖർജി ബംഗാളിലെ കൊൽക്കൊത്ത ഹൈക്കോടതിയിലെ ഒരു ജഡ്ജിയും ഒപ്പം കൊൽക്കൊത്ത സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു. 1906 ൽ ഭവാനിപൂരിലെ മിത്ര ഇൻസ്റ്റിറ്റിയൂഷനിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1914ൽ മെട്രിക്കുലേഷൻ പാസായ അദ്ദേഹം പ്രസിഡൻസി കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിനു ചേർന്നു. 1916 ലെ ഇന്റർ ആർട്‌സ് പരീക്ഷയിൽ പതിനേഴാം സ്ഥാനത്തെത്തിയ അദ്ദേഹം 1921 ൽ ഇംഗ്ലീഷ് ഭാഷയിൽ ഒന്നാം സ്ഥാനത്തോടെ ബിരുദം നേടി. കൊൽക്കത്താ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1923 ൽ ഒന്നാം ക്ലാസോടെ എം.എ. ബിരുദവും നേടി. 1924-ൽ ബി.എൽ. പഠനം പൂർത്തിയാക്കി. ബീഹാറിലെ പറ്റ്‌നയിൽ വെച്ച് പിതാവിന്റെ മരണം മുഖർജിയെ ഞെട്ടിപ്പിച്ചു.

അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. പിതാവ് മരിച്ച അതേ വർഷം തന്നെ 1924 ൽ അദ്ദേഹം കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിക്കു ചേർന്നു. കൊൽക്കത്താ യൂണിവേഴ്‌സിറ്റിയിൽ അശുതോഷ് മുഖർജിയുടെ മരണത്തോടെ ഉണ്ടായ ഒഴിവിലേക്ക് 23 ആം വയസിൽ സിൻറിക്കേറ്റ് അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, 1926 ൽ ലിങ്കൺസ് ഇന്നിൽ പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് പോയ അദ്ദേഹം പഠനം പൂർത്തിയാക്കുകയും അതേ വർഷം തന്നെ ഇംഗ്ലീഷ് ബാറിലേക്ക് വിളിക്കപ്പെട്ടു. 1934 ൽ, തന്റെ 33 ആമത്തെ വയസ്സിൽ, കൊൽക്കത്ത സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായിത്തീർന്നു മുഖർജി.

ജവഹർലാൽ നെഹ്റു മന്ത്രിസഭയിൽ വ്യവസായ വിതരണ മന്ത്രിയുമായി ശ്യാമ പ്രസാദ് മുഖർജി സേവനമനുഷ്ഠിച്ചിരുന്നു. ജമ്മു കശ്മീർ വിഷയത്തിൽ നെഹ്റുവിന്റെ നിലപാടുകളിലെ അഭിപ്രായവ്യത്യാസത്തെ തുടർന്ന്് നെഹ്റുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് രാജിവക്കുകയും ചെയ്തു. 1951 ൽ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സഹായത്തോടെ ഇന്നത്തെ ഭാരതീയ ജനതാ പാർട്ടിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘം അദ്ദേഹം രൂപം നൽകി. 1943 മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം അഖില ഭാരത ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് കൂടിയായിരുന്നു. ആർട്ടിക്കിൾ 370യെ ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്തിരുന്ന ശ്യാമ പ്രസാദ് മുഖർജി ഈ ആർട്ടിക്കിൾ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഒരു ഭീഷണിയാണെന്ന് കാണുകയും പാർലമെന്റിനകത്തും പുറത്തും ഈ ആർട്ടിക്കിളിന്റെ റദ്ദാക്കലിനായി പ്രവർത്തിക്കുകയും ചെയ്തു.

‘ഒരു രാജ്യത്ത് രണ്ടു ഭരണഘടനകളും, രണ്ടു പ്രധാനമന്ത്രിമാരും, രണ്ടു പതാകകളും’ എന്നത് അനുവദനീയമല്ല എന്നായിരുന്നു മുഖർജിയുടെ എക്കാലത്തെയും ആവശ്യം. ഈ മുദ്രാവാക്യം ആദ്യം ജനസംഘത്തിന്റെയും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെയും നയവും മാർഗ്ഗനിർദ്ദേശക തത്വവുമായി മാറി. ഒരു രാജ്യത്തിനുള്ളിൽ രണ്ടു നിയമവും, രണ്ടു പതാകയും അനുവദിക്കരുത് എന്ന ഡോ. മുഖർജിയുടെ സ്വപ്‌നം എന്നെങ്കിലും പൂർത്തീകരിക്കുമോ എന്നറിയാൻ ഇന്ത്യൻ ജനതയ്‌ക്ക് കാത്തിരിക്കേണ്ടി വന്നത് പതിറ്റാണ്ടുകളാണ്. 1953 ൽ ഫറൂഖ് അബ്ദുല്ല ജമ്മു കശ്മീർ ഭരിക്കുന്ന കാലത്താണ് കസ്റ്റഡിയിലിരിക്കെ അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിലെ സംശയങ്ങൾ ഇന്നും നീങ്ങിയിട്ടില്ല. ഗൂഢാലോചന നടത്തിയതായി അന്നത്തെ പ്രതിപക്ഷം നെഹ്റുവിനേയും ഒപ്പം ജമ്മു ആന്റ് കശ്മീർ പോലീസിനെയും കുറ്റപ്പെടുത്തിയിരുന്നു. ബിജെപിയുടെ സ്ഥാപകനായി ശ്യാമ പ്രസാദ് മുഖർജിയെ അനുസ്മരിക്കുന്നു. മരണപ്പെട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഭാരതം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാവുന്ന പ്രതിഭാശാലിയായിരുന്നേനെ അദ്ദേഹം.

Tags: Special
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies