വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടിമീൽ മലയാളി താരം സഞ്ജു സാംസനെ ഉൾപ്പെടുത്തി. വിക്കറ്റ് കീപ്പറായിട്ടാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. യശ്വസി ജയ്സ്വാളിനും മുകേഷ് കുമാറിനും ടെസ്റ്റ് ടീമിൽ ഇടംനൽകിയപ്പോൾ ചേതശ്വർ പൂജാരയെ ഒഴിവാക്കി. മുഹമ്മദ് ഷാമിക്ക് വിശ്രമം അനുവദിച്ചപ്പോൾ നവദീപ് സെയ്നി തിരികെയെത്തി. ഉമേഷ് യാദവിനെ ഒഴിവാക്കി. വൈസ് ക്യാപ്റ്റനായി അജിങ്ക്യ രഹാനെ ടീമിൽ മടങ്ങിയെത്തിയതാണ് വലിയൊരു മാറ്റം. അശ്വിനും ജഡേജയും കെ.എസ് ഭരത്തും സ്ഥാനം നിലനിർത്തി.
ഉമ്രാൻ മാലിക്ക് ഏകദിനത്തിൽ തിരികെയിത്തി. ജയദേവ് ഉനാദ്ഘട്ടിനെയും അക്സർപട്ടേലിനെയും കുൽദീപ് യാദവിനെയും ഉൾപ്പെടുത്തി. മുകേഷ്കുമാറിനും ഇടമുണ്ട്.ഏകദിന-ടെസ്റ്റ് ടീമുകളെ രോഹിത് ശർമ തന്നെ നയിക്കുമ്പോൾ ഹാർദ്ദിക് പാണ്ഡ്യയാണ് ഏകദിനത്തിൽ വൈസ് ക്യാപ്റ്റൻ.
ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ , മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.
ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ , ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ്. സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
Comments