മുസാഫർപൂർ: ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ സുസ്ത പഞ്ചായത്തിലെ രത്വാഡ ഗ്രാമത്തിൽ നിന്ന് അതിപുരാതനമായ വിഷ്ണുവിഗ്രഹം കണ്ടെത്തി. ഖനനത്തിനിടെ ഭൂമിയിൽ നിന്ന് 11 അടി താഴ്ചയിലാണ് കരിങ്കല്ലിൽ കൊത്തിയെടുത്ത വിഗ്രഹം കണ്ടെത്തിയത്.
രത്വാരയിൽ ശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നിടത്ത് നിന്നാണ് വിഗ്രഹം കണ്ടെത്തിയതെന്ന് സുസ്ത പഞ്ചായത്ത് മുൻ മേധാവി മുകേഷ് ശർമ പറഞ്ഞു. ജില്ലാ കലക്ടർ , പോലീസ് അടക്കമുള്ളവർ സ്ഥലത്തെത്തി . വിഗ്രഹം ഭദ്രമായി അധികൃതർക്ക് കൈമാറി .അതേസമയം വിവരം പ്രചരിച്ചതോടെ വിഗ്രഹം കാണാൻ പ്രദേശത്തേയ്ക്ക് നിരവധി പേരാണ് എത്തിയത് . വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രം പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട് .
Comments