യാത്രകളെ പ്രണയിക്കുന്ന പ്രണവ്! സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹം; പ്രണവിനെക്കുറിച്ച് തുറന്നു പറഞ്ഞ് മനോജ് കെ ജയൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

യാത്രകളെ പ്രണയിക്കുന്ന പ്രണവ്! സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹം; പ്രണവിനെക്കുറിച്ച് തുറന്നു പറഞ്ഞ് മനോജ് കെ ജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 11:26 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലെ താരകുടുംബങ്ങളെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അച്ഛനും അമ്മയ്‌ക്കും പിറകെ സിനിമയിലേക്ക് ചുവടുവെയ്‌ക്കുന്ന മക്കൾക്ക് ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്. അത്തരത്തിൽ ഒരാളാണ് താരരാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. അച്ഛന്റെ പിന്തുണയില്ലാതെ സിനിമയിലേക്ക് ചുവടുവെച്ച് ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ് കീഴടക്കാൻ പ്രണവിന് കഴിഞ്ഞിരുന്നു. താരജാഡയോ ഇന്ത്യൻ സിനിമയുടെ അഭിമാനതാരം മോഹൻലാലിന്റെ മകനെന്ന താരപരിവേഷങ്ങളോ ഒന്നും തന്നെ ഇല്ലാത്ത താരമാണ് പ്രണവ്. മലയും താണ്ടി സാധാരണക്കാരനെന്ന പോലെ നടക്കുന്ന താരം ആരാധകർക്ക് എന്നും അത്ഭുതമായിരുന്നു. അഭിനയം പ്രണവിന്റെ പാഷൻ ആയിരുന്നില്ലെന്നും യാത്രകളുമായി ഇങ്ങനെ നടക്കാനാണ് അപ്പുവിന് താല്പര്യമെന്ന് ലാലേട്ടൻ തന്നെ മുൻപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രണവിനെക്കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

താരത്തിന്റെ വാക്കുകൾ…

‘ഈ ഇന്റെർവ്യുവിന് എന്റെ സ്ഥാനത്ത് പ്രണവ് ആയിരുന്നു എങ്കിൽ പ്രണവ് ആദ്യം ചോദിക്കുന്നത് ഇവിടെ എവിടെയെങ്കിലും ഇരുന്നാൽ പോരെ കസേരയൊക്കെ വേണോ, നമുക്ക് ഈ തെങ്ങിന്റെ ചുവട്ടിൽ ഇരുന്നാൽ പോരെ എന്ന് ചോദിക്കും. അങ്ങനെയുള്ള ഒരാൾ ആണ് പ്രണവ്. ഏതെങ്കിലും ഒരു മൂലയ്‌ക്ക് മാറി മതിലും ചാരി എവിടേലും ഇരിക്കുന്ന ഒരാൾ ആണ് പ്രണവ്. ആരെങ്കിലും ഷോട്ട് റെഡി ആയിട്ട് പോയി വിളിച്ചാൽ അവിടുന്ന് എഴുന്നേറ്റ് വരും. ഇങ്ങനെ ഉള്ള ഒരാൾ ആണ് അപ്പു. സിനിമയുടെ പോപ്പുലാരിറ്റി അയാൾക്ക് ഇഷ്ടമല്ല. അന്ന് അയാളുടെ ആദ്യ പടം കഴിഞ്ഞപ്പോ ഞാൻ ചോദിച്ചു, ഈ പടം കഴിഞ്ഞ് എന്താ പരിപാടി എന്ന്. അയാൾ എന്നോട് പറഞ്ഞത് ചേട്ടാ എനിക്ക് ആകെ ടെൻഷൻ ആവുന്നു, പടം ഇറങ്ങി കഴിയുമ്പോൾ എന്നെ കൂടുതൽ ആളുകൾ അറിയും. അങ്ങനെ ആളുകൾ എന്നെ അറിഞ്ഞുകഴിഞ്ഞാൽ എനിക്ക് പിന്നെ ഒരു പ്രൈവസിയും ഇല്ല. ഈ സിനിമ ഒരു വലിയ സിനിമ അല്ലെ, ഇത് ഇറങ്ങി കഴിയുമ്പോ സ്വാഭാവികമായും ആളുകൾ എന്നെ അറിയും അതിന്റെ ടെൻഷനിൽ ആണ് ഞാൻ. ആളുകൾ എന്നെ തിരിച്ചറിയുന്നത് എനിക്ക് ബുദ്ധിമുട്ട് ആണ് ചേട്ടാ, ഞാൻ ലോകം മുഴുവൻ കറങ്ങി നടക്കുന്ന ആളാണ്, അതാണ് എന്റെ സ്വപ്നവും. ഞാൻ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്നത് ബസിലാണ്. ഫ്ളൈറ്റും കാറും ഒന്നും ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. ഏതേലും ഒന്നിൽ കയറി എക്കണോമിക്ക് ക്ളാസിൽ കയറി ബസും സൈക്കിളും ഒക്കെയായിട്ട് യാത്രചെയ്യാനാണ് എനിക്ക് ഇഷ്ടം. ഇതൊക്കെയാണ് ശരിക്കും പുള്ളിയുടെ ഒരു രീതി.’ – മനോജ് കെ ജയൻ പറയുന്നു.

പ്രണവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് വീഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇങ്ങനെ ഉള്ള ആളുകളില്ല ഈ കാലത്ത് അച്ഛന്റെ പൈസയിൽ അഹങ്കാരം ഇല്ലാത്ത മകൻ, യൂട്യൂബിൽ എത്ര തിരഞ്ഞാലും കിട്ടാത്ത ഒരു ഇന്റർവ്യൂ അത് പ്രണവിന്റെ മാത്രമായിരിക്കും, അഭിനയിക്കാൻ താല്പര്യം ഇല്ലാതെ യാത്ര ചെയ്തു നടക്കാൻ ഇഷ്ടമുള്ള അയാളെ അങ്ങിനെ അങ്ങ് വിട്ടാൽ പോരെ, സത്യം ഇയാൾ ഒരു താരപുത്രൻ അല്ലെ എങ്ങനെയൊക്കെ ജീവിക്കാം, എന്നാലും ആ സിംപ്ലിസിറ്റി ത്രിശൂർ ബസ് സ്റ്റാൻഡിൽ മുണ്ടും ഉടുത്തു ബസ് നോക്കി നിൽക്കുന്ന വീഡിയോ ഇപ്പൊ കണ്ടതേയുള്ളൂ, ആത്മീയത ഉള്ളത് കൊണ്ടാണ് ഇങ്ങനെ എന്നിങ്ങിനെ നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.

Tags: mohanlalmanoj k jayanpranav mohanlal
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies