തിരുവനന്തപുരം: വർക്കല ക്ലിഫിലെ കുന്നിൽ നിന്ന് യുവാവ് താഴേയ്ക്ക് വീണു. ഇന്നലെ രാത്രി 12.30- ഓടെ ആയിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരിയായ സതീഷാണ്(30) ആണ് അപകടത്തിൽപ്പെട്ടത്.
അമ്പതടിയോളം താഴ്ചയിലേയ്ക്കായിരുന്നു ഇയാൾ വീണത്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി സതീഷിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിൽ ഇയാൾക്ക് നട്ടെല്ലിനടക്കം ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്.
താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സതീഷിനെ വിദഗ്ദ്ധ ചകിത്സയിക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments