ആർആർആർ എന്ന ചിത്രം സ്വന്തമാക്കിയ നേട്ടങ്ങൾ നിരവധിയാണ് ഒപ്പം സംവിധായകനായ എസ്എസ് രാജമൗലിയും. ഗോൾഡൻ ഗോൾഡൻ ഗ്ലോബും ഓസ്‌കാറും അടക്കം നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത്. സാധാരണയായി സെലിബ്രേറ്റികൾ ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കാണ് പറക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാകുകയാണ് രാജമൗലിയും കുടുംബവും.
അടുത്തിടെ, രാജമൗലിയും ഭാര്യ രമയും അവരുടെ മകൻ എസ്എസ് കാർത്തികേയൻ, ഭാര്യ പൂജ, മകൾ മയൂഖ എന്നിവർ വേനൽക്കാല അവധി ചെലവഴിച്ചത് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലായിരുന്നു. തൂത്തുക്കുടിയിലെ വാട്ടർ സ്പോർട്സിന് പേരുകേട്ട അക്വാ ഔട്ട്ബാക്കിലാണ് ഇവർ താമസിച്ചത്. റിസോർട്ടിൽ വൃക്ഷത്തൈ നട്ടാണ് കുടുംബം മടങ്ങിയത്. അവധി ദിനങ്ങൾ ചെലവഴിച്ചതിന്റെ ചിത്രങ്ങൾ രാജമൗലി തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ അവധി ദിനം ചെലവിട്ട രാജമൗലിയുടെയും കുടുംബത്തിനും ആശംസ അറിയിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്. സെലിബ്രേറ്റികൾ അവധി ആഘോഷിക്കുന്നത് വിദേശത്തല്ലേ, രാജമൗലി ഇവിടെയും വ്യത്യസ്തനാണ് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്‌ക്ക് താഴെ നിറയുന്നത്.
എസ്എസ് രാജമൗലിയെയും കുടുംബത്തെയും തങ്ങളുടെ റിസോർട്ടിൽ അതിഥിയായി ലഭിച്ചതിൽ ഏരെ അഭിമാനമുണ്ടെന്ന് റിസോർട്ട് അധികൃതർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിലവിൽ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കി ചിത്രം ചെയ്യുന്ന തയ്യാറെടുപ്പിലാണ് രാജമൗലി. രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദ് തന്നെയാണ് ചിത്രത്തിന് കഥ ഒരുക്കുന്നത്.
Comments