മുംബൈ: മഹാരാഷ്ട്രയിലെ വെർസോവ ബാന്ദ്ര കടൽപ്പാലത്തിന്റെ പേര് വീർ സവർക്കർ സേതു എന്ന് പുനർ നാമകരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മുബൈ ട്രാൻസ് ഹാർബറിനെ അടൽ ബിഹാരി സ്മൃതി നവ ഷേവ അടൽ സേതു എന്നും നാമകരണം ചെയ്യും.
വെർസോവ പാലത്തിന് സവർക്കറുടെ പേര് നൽകുന്ന വിവരം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ സുധീർ മുൻഗാന്ധിവാർ ആണ് ഇപ്പോഴത്തെ തീരുമാനം അറിയിച്ചത്.
Comments