ഒമാൻ: ബലിപെരുന്നാൾ ആഘോഷിച്ച് ഒമാനിലെ വിശ്വാസി സമൂഹം. പെരുന്നാളിന്റെ ഭാഗമായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ സംഘടിപ്പിച്ച പെരുന്നാൾ നമസ്കാരങ്ങളിലും ഈദ്ഗാഹുകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. ഇബ്റാഹീം നബിയുടെ ജീവിത മാതൃക പിന്തുടരണമെന്നും സ്നേഹവും സമാധാനവും ജീവിതത്തിൽ ഉയർത്തിപിടിക്കണമെന്നും ഇമാമുമാർ ഖുതുബ പ്രഭാഷണത്തിൽ നിർദ്ദേശിച്ചു.
മബേല ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഹയ മസ്ജിദിൽ മുഹമ്മദ് ഉവൈസ് വഹബി, അസൈബ ഗാല അൽ റുസൈഖി ഗ്രൗണ്ടിലെ ഈദ് ഗാഹിൽ, അബ്ദുൽ ഹകീം നദ്വി, മബേല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബോൾ ഗ്രൗണ്ടിലെ ഈദ് ഗാഹിൽ മുഹമ്മദ് ഷഫീഖ് കോട്ടയം, സലാല മസ്ജിദുൽ ഹിബറിൽ അബ്ദുള്ള അൻവറി, ഇബ്ര പഴയ ഇന്ത്യൻ സ്കൂളിന് സമീപമുള്ള ടർഫിൽ ശംസുദ്ധീൻ ബാഖവി കൊട്ടാരം തുടങ്ങിയവർ ബലിപെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. നമസ്കാരാനന്തരം ബലിനിർവഹണവും പരമ്പരാഗത രീതിയിലെ ആഘോഷപരിപാടികളും നടന്നു.
Comments