ബെംഗളൂരു: കന്നട സംവിധായകനും നടനും തിരക്കഥാകൃത്തും ഗാനരചയിതാവും നിർമ്മാതാവുമായ സിവി ശിവശങ്കർ (90) അന്തരിച്ചു. വീട്ടിൽ പൂജ ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സിവി ശിവശങ്കറിന്റെ മിക്ക രചനകളു തന്റെ നാടിന്റെ സംസ്‌കാരവും തനിമയും വിളിച്ചോതുന്ന തരത്തിലായിരുന്നു. സിനിമാ – രാഷ്‌ട്രീയ രംഗത്തെ നിരവധി പേർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
1933 മാർച്ച് 23-നാണ് ശിവശങ്കർ ജനിച്ചത്. നാടകവേദികളിലൂടെയായിരുന്നു സിനിമാപ്രവേശനം. 1958ൽ രാജ്കുമാർ അഭിനയിച്ച ശ്രീകൃഷ്ണ ഗരുഡി എന്ന ചിത്രത്തിലൂടെയാണ് സിനിമരംഗത്തേത്തേക്ക് പ്രവേശിപ്പിച്ചത്. നിരവധി ചിത്രങ്ങളും സംവിധാനം ചെയ്തു. കർണാടക സർക്കാരിന്റെ സംസ്ഥാന അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.















